HOME
DETAILS
MAL
ഗുല്‍ബര്‍ഗ റാഗിങ്: മൂന്നാം പ്രതിക്ക് ജാമ്യം
backup
July 08 2016 | 12:07 PM
ബംഗളൂരു: കര്‍ണാടകയിലെ ഗുല്‍ബര്‍ഗയില്‍ മലയാളി നഴ്സിങ് വിദ്യാര്‍ഥിനി റാഗിങ്ങിനിരയായ കേസിലെ മൂന്നാം പ്രതി കൃഷ്ണപ്രിയക്ക് കോടതി ജാമ്യമനുവദിച്ചു. ഒന്ന്,രണ്ട് പ്രതികളായ ലക്ഷ്മി, ആതിര എന്നിവരുടെ ജാമ്യാപേക്ഷ കോടതി തള്ളുകയും ചെയ്തു. കല്‍ബുര്‍ഗി അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ഇന്ന് പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിച്ചത്.
കഴിഞ്ഞ മേയ് 22നാണ് കര്‍ണാടകയിലെ കല്ബുര്ഗയിലെ അല്‍ഖമര്‍ നഴ്സിങ് കോളെജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയായ മലപ്പുറം എടപ്പാള്‍ സ്വദേശിനി അശ്വതിയെ മലയാളി സീനിയര്‍ വിദ്യാര്‍ഥികളായ ലക്ഷ്മി, ആതിര,കൃഷ്ണപ്രിയ എന്നിവര്‍ ചേര്‍ന്ന് ക്രൂരമായി റാഗ് ചെയ്തത്. ടോയ്ലെറ്റ് വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന ലോഷന്‍ കുടിപ്പിച്ചതിനെത്തുടര്‍ന്ന് അവശനിലയിലായ അശ്വതി ഇപ്പോഴും കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ ചികിത്സയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."