കട്ടുപ്പാറയില്‍ അന്ധര്‍ക്കായി സ്ഥാപനങ്ങള്‍ തുടങ്ങുന്നു
പെരിന്തല്‍മണ്ണ: മലപ്പുറം പുലാമന്തോളിനടുത്ത് കട്ടുപ്പാറയില്‍ ഗൈഡന്‍സ് ഇസ്‌ലാമിക് സെന്റര്‍ കാംപസില്‍ സോഷ്യല്‍ സര്‍വിസ് മൂവ്‌മെന്റിന് കീഴില്‍ കണ്ണ് കാണാത്തവര്‍ക്കായി തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളജ്, അന്ധ വിദ്യാലയം, അന്ധരായ പരുഷന്‍മാര്‍ക്കുള്ള വയോജന പഠന കേന്ദ്രം, തൊഴില്‍ പരിശീലന കേന്ദ്രം, അന്ധരായ വനിതകള്‍ക്കുള്ള പുനരധിവാസ കേന്ദ്രം എന്നിവ സ്ഥാപിക്കാന്‍ ഗൈഡന്‍സ് സ്‌കൂളില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗം തീരുമാനിച്ചു.
പാണക്കാട്‌സയ്യിദ് അമ്പാസലി ശിഹാബ് തങ്ങള്‍, കോഴിക്കോട് ഖാസി മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, ഡോ. ടി.എ സാലിംഫൈസി എന്നിവര്‍ നേതൃത്വത്തിലാണ് സ്ഥാപനങ്ങള്‍ ആരംഭിക്കുക. യോഗം സയ്യിദ് സൈനുല്‍ ആബിദീന്‍തങ്ങള്‍ മേലാറ്റൂര്‍ ഉദ്ഘാടനം ചെയ്തു. ഗൈഡന്‍സ് പ്രസിഡന്റ സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി.
ഡോ. ടി.എ സാലിംഫൈസി കൊളത്തൂര്‍ എസ്.എസ്. എം നടത്തിക്കൊിരിക്കുന്ന വിവിധ പദ്ധതികള്‍ വിശദീകരിച്ചു. അന്ധര്‍ക്കായി കട്ടുപ്പാറയില്‍ ആരംഭിക്കുന്ന സ്ഥാപനങ്ങളുടെ പ്രോജക്ട് റിപ്പോര്‍ട്ട് അഹമ്മദുണ്ണി കാളാച്ചാല്‍ അവതരിപ്പിച്ചു. ഗൈഡന്‍സ് ഇസ്‌ലാമിക് സെന്ററിന്റെ റിപ്പോര്‍ട്ടും വരവ് ചിലവ് കണക്കും റിയാസ് കളരിക്കല്‍, അബ്ദുല്‍ ഖാദര്‍ മാസ്റ്റര്‍, ഹംസഫൈസി എന്നിവര്‍ അവതരിപ്പിച്ചു.
എസ്.എസ്.എം ഇന്‍സ്റ്റിറ്റിയൂഷന്‍സ് ഫോര്‍ ദ ബ്ലൈന്റ് എന്ന പേരില്‍ ആരംഭിക്കുന്ന സ്ഥാപനത്തിന്റെ ഭാരവാഹികളായി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍(പ്രസിഡന്റ്), പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍(സീനിയര്‍ വൈ. പസിഡന്റ്), സയ്യിദ് സൈനുല്‍ ആബിദീന്‍തങ്ങള്‍, സൈനുദ്ദീന്‍ മന്നാനി, മുസ്തഫ മാസ്റ്റര്‍ കട്ടുപ്പാറ, ഹംസ ഫൈസി (വൈ. പ്രസിഡന്റുമാര്‍), ഡോ. ടി. ഏ. സാലിംഫൈസി കുളത്തൂര്‍ (ജന. സെക്രട്ടറി), ഇഖ്ബാല്‍ മാസ്റ്റര്‍ (വര്‍ക്കിങ് സെക്രട്ടറി), സുബൈര്‍ ഫൈസി കട്ടുപ്പാറ, അബ്ദുല്‍ഖാദര്‍, അഹമ്മദുണ്ണി കാളാച്ചാല്‍ (ജോ. സെക്രട്ടറിമാര്‍), സയ്യിദ് മൂഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
ഇമാം ശാഫി (റ) തഹ്ഫീളുല്‍ ഖൂര്‍ ആന്‍ കോളേജ് ഫോര്‍ദ ബ്ലൈന്റ് എന്ന സ്ഥാപനത്തില്‍ പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്ന അന്ധരും അല്ലാത്തവരുമായ വിദ്യാര്‍ഥികള്‍ 9895756222, 9961969132 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."