വര്‍ഗീയ, രാഷ്ട്രീയ ഫാസിസത്തിനെതിരേ തെരഞ്ഞെടുപ്പിലൂടെ പ്രതികരിക്കുക: വി.എം സുധീരന്
കൊണ്ടോട്ടി: നരേന്ദ്ര മോദിയുടെ വര്‍ഗീയ ഫാസിസത്തിനും പിണറായിയുടെ രാഷ്ട്രീയ ഫാസിസത്തിനുമെതിരേ തെരഞ്ഞെടുപ്പിലൂടെ പ്രതികരിക്കണമെന്ന് വി.എം സുധീരന് പറഞ്ഞു.
പുളിക്കലില്‍ നടന്ന യു.ഡി.എഫ് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദിയും പിണറായിയും ഭരണകൂടത്തെ ഉപയോഗിച്ച് പാവങ്ങളെ പീഡിപ്പിക്കുകയും ജനവികാരങ്ങളെ അടിച്ചമര്‍ത്തുകയും ചെയ്യുകയാണ്. ദേശീയ രാഷ്ട്രീയത്തില്‍ ഈ തെരഞ്ഞെടുപ്പിന് വലിയ പ്രാധാന്യമുണ്ട്. മതേതര ഭാരതത്തിന്റെ മുഖവും വിദേശ രാജ്യങ്ങളിലെ ഭാരതത്തിന്റെ ശബ്ദവുമായിരുന്നു ഇ. അഹമ്മദ്. അദ്ദേഹത്തിന്റെ മൃതദേഹത്തോട് കാണിച്ച അനാദരവിലൂടെ ബി.ജെ.പി മരണത്തിലും ഫാസിസം കൊണ്ടുവന്നു. ഇതിനെതിരെ ബാലറ്റിലൂടെ പ്രതിഷേധിക്കാന്‍ കിട്ടിയ അവസരം ഒരിക്കലും പാഴാക്കരുതെന്നും അദ്ദേഹം പറഞ്ഞു. പൊതുസമ്മേളനം മുസ്ലിം ലീഗ് അഖിലേന്ത്യാ പ്രസിഡന്റ് പ്രൊഫ.ഖാദര്‍ മൊയ്തീന് ഉദ്ഘാടനം ചെയ്തു. അഡ്വ.കെ.പി മുജീബ് റഹ്മാന് അധ്യക്ഷനായി.
കെ.പി.സി.സി ട്രഷറര്‍ ജോണ്സണ് അബ്രഹാം, ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശ്, കെ.എം ഷാജി എം.എല്‍.എ, ഐ.സി ബാലകൃഷ്ണന് എം.എല്‍.എ, കെ.പി.സി.സി സെക്രട്ടറിമാരായ എം.എം നസീര്‍, പഴകുളം മധു, വി.എ കരീം, കെ.സി അബു, കെ. മുഹമ്മദുണ്ണി ഹാജി, അഡ്വ. ബീനാ ജോസഫ്, പി.പി മൂസ, പ.എ അബ്ദുല്‍ അലി, ടി. ആലിഹാജി, അഷ്റഫ് മടാന്‍, കെ.വി ഹുസ്സന്‍കുട്ടി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."