കൊവിഡിനെതിരെ ബോധവത്കരണം; മലയാളിയുടെ വീഡിയോ ട്വിറ്റ് ചെയ്തു സഊദി മന്ത്രാലയം
ജിദ്ദ: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ബോധവല്‍കരണ പ്രചാരണ പരിപാടികളുടെ ഭാഗമായി
സഊദിയിലെ സാമൂഹിക പ്രവർതകനായ മലയാളിയുടെ വീഡിയോ ട്വിറ്റ് ചെയ്തു സഊദി ആരോഗ്യമന്ത്രാലയം.
റിയാദിലെ കല, സാമൂഹിക, സാംസ്‌കാരിക വേദികളിലെ നിറസാന്നിദ്ധ്യവും അവതാരകനുമായ സജിന്‍ നിഷാനാണ് വിദേശ കാര്യമന്ത്രാലയത്തിനായി അവതാരകനായത്. അത്യാവശ്യ കാര്യങ്ങള്‍ക്കെല്ലാതെ പുറത്തിറങ്ങരുത്, ഇറങ്ങേണ്ടി വന്നാല്‍ ആവശ്യത്തിന് മുന്‍കരുതലുകള്‍ സ്വീകരിക്കണം, ശുചിത്വം പാലിക്കുന്നതില്‍ വീഴ്ച വരുത്തരുത്, രോഗലക്ഷണങ്ങള്‍ കണ്ടാല്‍ മറച്ച് വെക്കരുത്, അനധികൃത താമസക്കാരാണെങ്കില്‍ പോലും ചികിത്സയും പരിശോധനയും പൂര്‍ണ്ണമായും സൗജന്യമാണ്, ഇക്കാര്യങ്ങളാണ് വീഡിയോ പങ്കുവെക്കുന്ന സന്ദേശം. ഒരു മിനുട്ടും പതിനാല് സെക്കന്‍ഡും ദൈര്‍ഖ്യമുള്ള വീഡിയോ സഊദി അറേബ്യയുടെ കൊവിഡ് പ്രതിരോധ യജ്ഞത്തില്‍ നമുക്ക് ഒറ്റക്കെട്ടായി അണിച്ചേരണമെന്ന അഹ്വാനത്തോടെയാണ് അവസാനിക്കുന്നത്.
നിലവിൽ ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, ഫിലിപ്പൈന്‍, നേപ്പാള്‍, ശ്രീലങ്ക, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നാണ് സഊദിയില്‍ ഏറ്റവും കൂടുതല്‍ വിദേശികളുള്ളത്ത്. ഈ രാജ്യങ്ങളുടെയെല്ലാം മാതൃഭാഷയിലും പ്രാദേശിക ഭാഷകളിലും ബോധവല്‍കരണ പോസ്റ്ററുകളും വീഡിയോകളും സഊദി ആരോഗ്യമന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്.
വീഡിയോ ലിങ്ക്
https://twitter.com/KSAMOFA/status/1257301015700766720?s=20
https://publish.twitter.com/?query=https%3A%2F%2Ftwitter.com%2FKSAMOFA%2Fstatus%2F1257301015700766720&widget=Tweet
https://twitter.com/KSAMOFA
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."