ബി.ജെ.പിയും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും ഒരു നാണയത്തിന്റെ രണ്ട് വശങ്ങള്: ആര്യാടന്
കൊണ്ടോട്ടി: ബി.ജെ.പിയും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാണെന്നും പരസ്പരം മനുഷ്യരെ വെട്ടിക്കൊന്ന് മത്സരിക്കുകയാണിവരെന്നും മുന്‍ മന്ത്രി ആര്യാടന് മുഹമ്മദ് പറഞ്ഞു. പുളിക്കല്‍ ആന്തിയൂര്‍ കുന്നില്‍ യു.ഡി.എഫ് കുടുംബസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വന്തം മകനെ കൊന്ന കേസില്‍ സത്യസന്ധമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് നിവേദനം നല്‍കാനെത്തിയ ഒരമ്മയെ റോഡില്‍ വിലിച്ചിഴച്ച പൊലിസിനെ ന്യായീകരിക്കുകയാണ് പിണറായി വിജയന്. സി.പി.എം നേതാക്കള്‍ വരെ ആദ്യം പിണറായിയെ തള്ളിപ്പറഞ്ഞു.
പിന്നീട് പിണറായി വിരട്ടിയപ്പോള്‍ അവര്‍ക്കത് മാറ്റിപ്പറയേണ്ടി വന്നു. ജനദ്രോഹികളായ ബി.ജെ.പിക്കും സി.പി.എമ്മിനും കനത്ത തിരിച്ചടി കൊടുക്കേണ്ടത് കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം വര്‍ധിപ്പിച്ചു കൊണ്ടായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പി ശിവദാസന്‍ അധ്യക്ഷനായി. മുന്‍ മന്ത്രി എ.പി അനില്‍കുമാര്‍ എം.എല്‍.എ മുഖ്യ പ്രഭാഷണം നടത്തി. ഐ.സി ബാലകൃഷ്ണന് എം.എല്‍.എ, മുന്‍ എം.എല്‍.എ കെ മുഹമ്മദുണ്ണി ഹാജി, അഡ്വ. ഫാത്തിമ റോഷ്ന, പി.പി മൂസ്സ, ടി ആലി ഹാജി, അഡ്വ. കെ.പി മുജീബ് റഹ്മാന്, സി ഷൗക്കത്ത്, എന്‍.കെ യസീദ് കോയ തങ്ങള്‍, ഐ നിഷീദ്, കെ.സി ബഷീര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."