HOME
DETAILS
MAL
സീറ്റില്‍ ധാരണയായില്ല; ചൊവ്വാഴ്ച്ച വീണ്ടും ചര്‍ച്ച
backup
March 03 2019 | 07:03 AM
കൊച്ചി: കേരളാ കോണ്‍ഗ്രസ് എമ്മുമായി കോണ്‍ഗ്രസ് നടത്തിയ സീറ്റ് വിഭജന ചര്‍ച്ചയില്‍ തീരുമാനമായില്ല. അനുകൂല നിലപാടാണ് ചര്‍ച്ചയില്‍ ഉണ്ടായതെന്നും അന്തിമ തീരുമാനം ഈമാസം അഞ്ചിന് നടക്കുന്ന അവസാന വട്ട ചര്‍ച്ചക്ക് ശേഷം ഉണ്ടാകുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
ചര്‍ച്ചയില്‍ രണ്ട് സീറ്റ് എന്ന ആവശ്യത്തില്‍ കേരള കോണ്‍ഗ്രസ് നേതാക്കള്‍ ഉറച്ചുനിന്നു. രണ്ട് സീറ്റ് നല്‍കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ട് കോണ്‍ഗ്രസ് യോഗത്തില്‍ അറിയിച്ചു.
അതേസമയം, കേരളാ കോണ്‍ഗ്രസ് അയഞ്ഞെന്ന് കരുതരുതെന്നായിരുന്നു കെഎം മാണിയുടെ പ്രതികരണം . രണ്ട് സീറ്റ് എന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണെന്നും കെഎം മാണി കോണ്‍ഗ്രസ് നേതാക്കളെ കൂടെ ഇരുത്തി മാധ്യമങ്ങളോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."