HOME
DETAILS
MAL
ഡല്‍ഹിയിലെ മലയാളി വിദ്യാര്‍ഥിയുടെ കൊലപാതകം: മുഖ്യപ്രതിയുടെ ജാമ്യാപേക്ഷ തള്ളി
backup
July 08 2016 | 14:07 PM
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ മലയാളി വിദ്യാര്‍ഥിയുടെ കൊലപാതകത്തിലെ മുഖ്യപ്രതി അലോകിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. ദല്‍ഹി കല്ക്കദൂമാ കോടതിയാണ് അലോകിന്റെ ജാമ്യാപേക്ഷ തള്ളിയത്. ഇതോടെ ജുവനൈല്‍ ഹോമിലായിരുന്ന പ്രതിയെ അഞ്ച് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് തിഹാര്‍ ജയിലിലേക്ക് മാറ്റി. പ്രായപൂര്‍ത്തിയായ രണ്ടാം പ്രതിയുടെ ജാമ്യാപേക്ഷ ജുവൈനല്‍ ജസ്റ്റിസ് ബോര്‍ഡ് ഈ മാസം 15ന് പരിഗണിക്കും. രണ്ടാം പ്രതിയെ മുതിര്‍ന്ന ആളായി പരിഗണിച്ച് വിചാരണ നടത്തുവാന്‍ ഡല്‍ഹി പൊലിസ് കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ഈ അപേക്ഷയും കോടതി 15ന് പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."