കരഞ്ഞു തളര്‍ന്ന അഞ്ചുദിനങ്ങള്‍
പുണ്യമാസത്തിലെ അവസാനദിനത്തില്‍ പുലര്‍ച്ചെ അത്താഴം കഴിക്കുന്ന സമയത്താണ് മണ്ഡലത്തിലെ മലയോര മേഖലയായ കട്ടിപ്പാറയില്‍ നിന്നു തുടര്‍ച്ചയായി ഫോണുകള്‍ വന്നത്. തലേന്ന് രാത്രി തുടങ്ങിയ ശക്തമായ മഴ കാരണം കരിഞ്ചോലമലയില്‍ പുലര്‍ച്ചെ മൂന്നരയോട് കൂടി പ്രസാദിന്റെ വീട്ടിലാണ് ആദ്യ ഉരുള്‍പൊട്ടല്‍ സംഭവിച്ചത്. അതില്‍ ആളപായം സംഭവിച്ചിട്ടില്ല. അപ്പോള്‍ തന്നെ ജില്ലാ കലക്ടറേയും താമരശ്ശേരി തഹസില്‍ദാറേയും താമരശ്ശേരി ഡിവൈഎസ്പിയെയും ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരേയും ബന്ധപ്പെട്ടു. ഉടന്‍ തന്നെ താലൂക്ക് ഓഫീസിലെ കണ്‍ട്രോള്‍ റൂമിലെ ജീവനക്കാരും പൊലിസ് സംഘവും സംഭവസ്ഥലത്തേക്ക് കുതിച്ചു.
കനത്ത മഴ കാരണം മണ്ഡലത്തിന്റെ വിവിധ പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായതിനാല്‍ കട്ടിപ്പാറയിലെത്തല്‍ വളരെ സാഹസമായിരുന്നു. താമരശ്ശേരിയില്‍ എത്തിയപ്പോഴേക്കും ദുരന്തത്തിന്റെ ആദ്യ രക്തസാക്ഷി ദില്‍നാ ഷറിന്റെ മൃതദേഹം താലൂക്ക് ആശുപത്രിയില്‍ എത്തിയിരുന്നു. പോസ്റ്റുമോര്‍ട്ടം കൂടാതെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുന്നതിനുള്ള ഏര്‍പ്പാടുകള്‍ ചെയ്തു ചികിത്സയിലുള്ളവരെയും സന്ദര്‍ശിച്ച് ദുരന്ത സ്ഥലത്തേക്ക് കുതിച്ചു. കരിഞ്ചോലയിലേക്ക് അടുക്കും തോറും മനസ്സില്‍ ആധി കൂടുന്നുണ്ടായിരുന്നു. റോഡിനിരുവശവും നാട്ടുകാരുടെ നീണ്ട നിര, ചീറിപ്പായുന്ന ആംബുലന്‍സുകളുടെ ശബ്ദങ്ങള്‍.
വിങ്ങിപ്പൊട്ടുകയാണ് ഓരോ ഹൃദയവും. അലയടങ്ങാത്ത തേങ്ങല്‍ പോലെ ഇടമുറിയാതെ കരഞ്ഞ് തീര്‍ക്കുന്ന പേമാരി. മലയുടെ മുകളില്‍ രാക്ഷസനെപോലെ നോക്കി നില്‍ക്കുന്ന കോടമഞ്ഞ്. കണ്ണെത്താ ദൂരത്തോളം പാറക്കഷണങ്ങള്‍. മണ്ണിനടിയില്‍ എത്ര പേരുണ്ടെണ്ടന്നു പോലും ആര്‍ക്കും അറിയാന്‍ കഴിയാത്ത അവസ്ഥ. റോഡിനിരുവശവുമായി തലയുയര്‍ത്തി നിന്ന നാലു വീടുകളാണ് ഒരു അടയാളവും ബാക്കിവക്കാതെ തുടച്ച് നീക്കപ്പെട്ടത്.
അപ്പോഴേക്കും ജില്ലാ കലക്ടറും എത്തി. ഉടന്‍ തന്നെ മുഖ്യമന്ത്രിയെ ബന്ധപ്പെട്ട് നിലവിലെ അവസ്ഥ വിശദീകരിച്ചു. ഫയര്‍ഫോഴ്‌സും പൊലിസും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തിലാണെങ്കിലും ദേശീയ ദുരന്തനിവാരണ സേനയുടെ സേവനം ലഭ്യമാക്കുന്നതിനുള്ള നടപടികളും കലക്ടറുടെ നേതൃത്വത്തില്‍ ആരംഭിച്ചു. ഇതിനകം എം.പി രാഘവനും സ്ഥലത്തെത്തി. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ജില്ലയിലെ മന്ത്രിമാരായ ടി.പി രാമകൃഷ്ണനും എ.കെ ശശീന്ദ്രനും എത്തി.
ഉച്ചക്ക് 2.30ന് തൃശൂരില്‍ നിന്നുള്ള കേന്ദ്രസേനയുടെ 40 അംഗ ടീം എത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. കോരിച്ചൊരിയുന്ന മഴയത്തും കരിഞ്ചോലയുടെ ദുഃഖത്തിലേക്ക് ജനപ്രതിനിധികളുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും നിലക്കാത്ത പ്രവാഹമായിരുന്നു. വൈകുന്നേരത്തോടെ 7 മൃതദേഹങ്ങള്‍ കണ്ടെണ്ടത്തി.
ദുരന്തത്തിന്റെ രണ്ടണ്ടാം ദിനത്തിലും രക്ഷാപ്രവര്‍ത്തനത്തിന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കൊപ്പം നാട്ടുകാരും സന്നദ്ധ സംഘടനകളും രാവിലെ മുതല്‍ ദുരന്തഭൂമിയില്‍ സജീവമായി. NDRഎന്റെ 10 അംഗങ്ങളുള്ള സ്‌പെഷ്യല്‍ ടീമും എത്തി.
അന്നത്തെ തിരച്ചില്‍ നിര്‍ത്തുമ്പോള്‍ ഒരു മൃതദേഹം മാത്രമേ കണ്ടെണ്ടത്താനായുള്ളു. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ യോഗം ചേര്‍ന്ന് സ്‌കോഡിന്റെ സഹായം തേടുവന്‍ തീരുമാനിച്ചു. മൂന്നാം ദിവസം 4 മൃതദേഹങ്ങള്‍ ലഭിച്ചു. അന്ന് വൈകുന്നേരത്തോടു കൂടി ചഉഞഎ ന്റെ 30 അംഗ രണ്ടണ്ടാമത്തെ ടീം എത്തിച്ചേര്‍ന്നു.
ദുരന്തത്തിന്റെ നാലാം ദിനമായ ഞായറാഴ്ച ഡല്‍ഹിയില്‍ നിന്നുള്ള ഗ്രൗണ്ടണ്ട് പെനട്രേറ്റിങ് എന്ന റഡാര്‍ സംവിധാനം ഉപയോഗിച്ചുള്ള തിരച്ചിലും ആരംഭിച്ചു. ഡൈപൂള്‍ GPRS
എന്ന യന്ത്രം 30 മീറ്റര്‍ താഴ്ചയിലും 4 മീറ്റര്‍ വീതിയിലുമുള്ള വസ്തുക്കള്‍ കാണുവാനും സാധിക്കും.
അന്നത്തെ ദിവസം ആസിയയുടെ മൃതദേഹമേ കണ്ടെണ്ടത്താനായുള്ളൂ. സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഏകോപനവും സന്നദ്ധ സേവകരുടെ നിസ്വാര്‍ഥ സേവനവും ഒരു നാടിന്റെ മുഴുവന്‍ പ്രാര്‍ഥനയും ചേര്‍ന്നപ്പോള്‍ പിറ്റേന്ന് അവസാന മൃതദേഹവും ലഭിച്ചു.
ഉരുള്‍പൊട്ടലിന്റേയും മലവെള്ളപ്പാച്ചിലിന്റേയും രൂപത്തില്‍ കവര്‍ന്നെടുത്തത് 14 ജീവനും 35 ഏക്കര്‍ കൃഷിയിടവുമാണ്.
അവസാന ദിവസം സര്‍വകക്ഷി യോഗത്തില്‍ ഉണ്ടണ്ടാകാന്‍ പാടില്ലാത്ത ചില സംഭവങ്ങള്‍ എല്ലാവരുടെയും ശ്രദ്ധയില്‍ പെട്ടിരിക്കും. യുവത്വത്തിന്റെ ചോര തിളപ്പില്‍ വികാരം വിവേകത്തിനെ കീഴ്‌പെടുത്തിയവര്‍ ഇതുപോലെയുള്ള ദുരന്തങ്ങളില്‍നിന്നു പാഠം ഉള്‍കൊണ്ടണ്ടിട്ടില്ലയെന്ന സത്യം നാം തിരിച്ചറിയാതെ പോവരുത്.
നാടിനെ തീരാ ദുഃഖത്തിലാഴ്ത്തിയ ഈ ദുരന്തത്തില്‍ നമ്മോടൊപ്പം കൈമറന്ന് സഹായഹസ്തങ്ങള്‍ നല്‍കിയ മന്ത്രിമാര്‍, എം.എല്‍.എമാര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കള്‍ തുടങ്ങി സമൂഹത്തിന്റെ നാനാ മേഖലയിലുള്ളവരോടുള്ള കൃതജ്ഞത ജനപ്രതിനിധി എന്ന നിലയില്‍ ഞാന്‍ അറിയിക്കുകയാണ്.
കരിഞ്ചോലമലയെ പഴയകാല പ്രതാപത്തിലേക്ക് തിരിച്ച് കൊണ്ടണ്ടുവരാനുള്ള യജ്ഞത്തില്‍ നമുക്കൊരുമിച്ച് കൈകോര്‍ക്കാം.ദുരന്തത്തിന്നിരയായവരെ സ്മരിച്ചുകൊണ്ട് നിര്‍ത്തുന്നു...
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."