സൂക്ഷിക്കുക! സ്മാര്‍ട്ട് വാച്ച് നിങ്ങളുടെ എ.ടി.എം പിന്‍ ചോര്‍ത്തും
സ്മാര്‍ട്ട് വാച്ചടക്കമുള്ള ധരിക്കുന്ന ഡിവൈസുകള്‍ വഴി എ.ടി.എം പിന്‍, മറ്റു പാസ്‌വേഡുകള്‍ തുടങ്ങിയവ ചോര്‍ത്താന്‍ എളുപ്പമാണെന്ന് പഠനം. വിരലുകളുടെ സഞ്ചാര പഥം പുനര്‍സൃഷ്ടിച്ചുകൊണ്ടാണ് ഹാക്കര്‍മാര്‍ പാസ്‌വേഡുകള്‍ മോഷ്ടിക്കുകയെന്ന് യു.എസിലെ ബിങാംടണ്‍ യൂണിവേഴ്‌സിറ്റിയിലെ യാന്‍ വാങ് പറയുന്നു.
സ്മാര്‍ട്ട് വാച്ചിലെ സെന്‍സര്‍ കമ്പ്യൂട്ടറിലെ അല്‍ഗറിതവുമായി ചേര്‍ത്തുനോക്കിയപ്പോള്‍ പാസ്‌വേഡുകള്‍ കണ്ടെത്താനായിട്ടുണ്ടെന്ന് യാന്‍ പറയുന്നു. ആദ്യശ്രമത്തില്‍ തന്നെ 80 ശതമാനവും കൃത്യതയുണ്ടായി. രണ്ടു മൂന്നു പ്രാവശ്യം ചെയ്തുനോക്കിയപ്പോള്‍ 90 ശതമാനവും കൃത്യത ലഭിച്ചതായും യാന്‍ പറഞ്ഞു.
ബട്ടണ്‍ സുരക്ഷാ സംവിധാനത്തിലുള്ള 5000 ഇടപാടുകളിലാണ് ഇവര്‍ പരീക്ഷണം നടത്തിയത്. 11 മാസക്കാലയളവില്‍ 20 യുവാക്കള്‍ വിവിധ ടെക്‌നോളജി ഉപയോഗിച്ചുള്ള ഡിവൈസ് ധരിച്ചും പരീക്ഷണം തുടര്‍ന്നു. എല്ലാത്തിന്റെയും ഫലം സമാനമായിരുന്നു.
കമ്പ്യൂട്ടറിന്റെയും വിനിമയത്തിന്റെയും സുരക്ഷ എന്ന വിഷയത്തില്‍ നടന്ന 11-ാമത് ഏഷ്യാ കോണ്‍ഫറന്‍സില്‍ അവതരിപ്പിച്ച പേപ്പറിലാണ് ഗാഡ്ജറ്റ് ലോകത്തെ ഞെട്ടലുളവാക്കുന്ന പഠനമുള്ളത്. എന്നാല്‍, ഇത് എങ്ങനെ പരിഹരിക്കാമെന്ന് പേപ്പറില്‍ പറയുന്നില്ല. ഡെവലപ്പര്‍മാര്‍ തന്നെ ശ്രമിക്കേണ്ടി വരുമെന്നാണ് യാന്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."