തിരൂരങ്ങാടിയില്‍ മത്സരിച്ച ഓര്‍മകളില്‍ എ.കെ ആന്റണി
മലപ്പുറം: ജില്ലയില്‍ തിരൂരങ്ങാടി മണ്ഡലത്തില്‍ ജനവിധി തേടിയ ഓര്‍മകള്‍ അയവിറക്കി എ.കെ ആന്റണി. യു.ഡി.എഫ് സ്ഥാനാര്‍ഥി പി.കെ കുഞ്ഞാലിക്കുട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മലപ്പുറത്തെത്തിയപ്പോഴാണ് ആന്റണി തന്റെ പഴയ തെരഞ്ഞെടുപ്പുകാല ഓര്‍മകള്‍ അയവിറക്കിയത്.
തിരൂരങ്ങാടിയില്‍ മത്സരിച്ചപ്പോള്‍ മൂന്നൂ തവണ മാത്രമാണ് മണ്ഡലത്തിലെത്തിയത്. അന്ന് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് കുഞ്ഞാലിക്കുട്ടിയായിരുന്നുവെന്നും അദ്ദേഹം ഓര്‍ത്തെടുത്തു.
കുഞ്ഞാലിക്കുട്ടിയുമായി ദീര്‍ഘകാലത്തെ ബന്ധമാണുള്ളതെന്നും താന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ എന്ത് പ്രശ്നമുണ്ടായാലും അത് തീര്‍ത്തിരുന്നത് കുഞ്ഞാലിക്കുട്ടിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 1995ല്‍ കെ. കരുണാകരന് രാജിവച്ചപ്പോഴാണ് മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുത്ത് ആന്റണി തിരൂരങ്ങാടിയില്‍ നിന്നു ഉപതെരഞ്ഞെടുപ്പില്‍ ജനവിധി തേടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."