ജില്ലാ ആശുപത്രിയില്‍ കുട്ടികളുടെ വാര്‍ഡ് തുറന്നു
കണ്ണൂര്‍: ജില്ലാ ആശുപത്രിയില്‍ പുതുതായി നിര്‍മിച്ച കുട്ടികളുടെ വാര്‍ഡിന്റെ ഉദ്ഘാടനം കലക്ടര്‍ മീര്‍ മുഹമ്മദലി നിര്‍വഹിച്ചു. മൂന്നുലക്ഷം രൂപ ചെലവിട്ടാണു കുട്ടികള്‍ക്കായി അത്യാധുനിക സൗകര്യങ്ങളോടു കൂടി ആകര്‍ഷകമായ വാര്‍ഡ് തയാറാക്കിയത്. കളിപ്പാട്ടങ്ങള്‍, പ്ലേ ഏരിയ, ചുമര്‍ ചിത്രങ്ങള്‍ തുടങ്ങി ശിശു സൗഹൃദ അന്തരീക്ഷത്തിലാണു വാര്‍ഡ് നിര്‍മിച്ചത്. ഇതിനുപുറമെ ചുമരില്‍ നിറയുന്ന കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളും അക്ഷരമാലകളും ആശുപത്രിയിലെത്തുന്ന കുട്ടികള്‍ക്കു സാന്ത്വനമേകും. കളിസ്ഥലത്തിനു പുറമെ ഭക്ഷണം കഴിക്കാനുള്ള ഇടവും വാര്‍ഡില്‍ ഒരുക്കിയിട്ടുണ്ട്.
നേരത്തെ ഉണ്ടായിരുന്ന ഓപറേഷന്‍ തിയേറ്റര്‍ നവീകരിച്ചാണു പുതിയ വാര്‍ഡ് തയാറാക്കിയത്. കുട്ടികളുടെ സുരക്ഷിതത്വത്തിനു പ്രാധാന്യം നല്‍കിയാണു വാര്‍ഡ് നിര്‍മിച്ചത്. 38 കിടക്കകള്‍ അടങ്ങിയ വാര്‍ഡില്‍ ടെലിവിഷനും ഫാനുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആശുപത്രിയിലെ ഡോക്ടര്‍മാരാണു ടി.വി സ്‌പോണ്‍സര്‍ ചെയ്തത്. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി ദിവ്യ, കെ.പി ജയബാലന്‍, ഡോ. വി.കെ രാജീവന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."