HOME
DETAILS

വെള്ളാളൂര്‍ പട്ടികജാതി കോളനിയിലെ ജീവിതം ദുരിതപൂര്‍ണം

  
backup
March 03 2019 | 07:03 AM

%e0%b4%b5%e0%b5%86%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%be%e0%b4%b3%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95%e0%b4%9c%e0%b4%be%e0%b4%a4%e0%b4%bf-%e0%b4%95

ആനക്കര: കപ്പൂര്‍ പഞ്ചായത്തിലെ വെള്ളാളൂരിലുള്ള കോളനിയിലെ വീടുകള്‍ കണ്ടാല്‍ ആരും ഭയക്കും. കപ്പൂര്‍ പഞ്ചായത്തിലെ പതിനേഴാം വാര്‍ഡ് വെള്ളാളുര്‍ കോളനിയിലെ വീടുകള്‍ ജീര്‍ണിച്ച് നിലംപൊത്തുന്ന അവസ്ഥയില്‍ വീടുകള്‍ സ്ഥിതിചെയ്യുന്നത്. 1975ല്‍ സര്‍ക്കാര്‍ നിര്‍മിച്ചുനല്‍കിയ 26 വീടുകളാണ് ഈ കോളനിയിലുള്ളത്. അതിനുശേഷം ചില്ലറ അറ്റകുറ്റ പണികള്‍ ഒഴിച്ചാല്‍ കാര്യമായ യാതൊരു അറ്റകുറ്റപ്പണികളും ഇരുവരെയും നടത്തിയിട്ടില്ലാത്തതിനാല്‍ കെട്ടിടങ്ങള്‍ മുഴുവനും ജീര്‍ണിച്ച് എപ്പോള്‍ വേണമെങ്കിലും നിലം പതിക്കാവുന്ന അവസ്ഥയിലാണ്.
സാമ്പത്തികമായ വളരെപിന്നോക്കാവസ്ഥയിലുള്ള കുടുംബങ്ങളും പിന്നാക്ക ജാതിയിലും പട്ടികജാതി വിഭാഗത്തിലും ഉള്‍പ്പെട്ട പാവപ്പെട്ട ജനങ്ങളാണ് ഇവിടെതാമസിക്കുന്നത്. എല്ലാ വീടുകളിലേയും മേല്‍ക്കൂരകള്‍ തകര്‍ന്നിരിക്കുന്നു.
ഈ കോളനിയിലെ കെട്ടിടങ്ങളെ ഇനി അറ്റകുറ്റപണികള്‍ ചെയ്തു നിലനിര്‍ത്തുവാന്‍ കഴിയാത്ത അവസ്ഥയിലാണ്. യഥാസമയം വീടുകളുടെ റിപ്പയറുകള്‍ സമയാ സമയങ്ങളില്‍ ചെയ്യുകയായിരുനെങ്കില്‍ ഇത്രയരം ദയനീയമാകില്ലായിരുന്നു.എല്ലാ കാലത്തും വോട്ടുമാത്രം ലക്ഷ്യംവച്ചാണ് ഇവിടെ രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ കടന്നുവരുന്നത് അല്ലാത്ത സമയങ്ങളില്‍ ഇങ്ങോട്ട് ഒരു ഉദ്യോഗസ്ഥരും തിരിഞ്ഞു നോക്കാറില്ല.
കോളനിയില്‍ താമസിക്കുന്ന ഓരോ കുടുംബത്തിനും മൂന്ന് സെന്റ് വസ്തുവില്‍ ഒരു കിടക്കമുറിയും അടുക്കള, വരാന്ത അടങ്ങിയ വീടാണ് നല്‍കിയിട്ടുള്ളത്. ഇന്ന് ഓരോ വീട്ടിലും ശരാശരി എട്ടും പത്തും അംഗങ്ങള്‍ താമസിക്കുകയാണ്. ഇവര്‍ക്ക് ജീവിക്കുന്നതിന് യാതൊരുവിധ സൗകര്യവുമില്ല. മിക്ക വീടുകളിലും ശൗചാലയങ്ങള്‍ ഇല്ലാത്ത അവസ്ഥയാണ്. വീടിനുള്ളില്‍ കുട്ടികളുംരോഗികളും വൃദ്ധജനങ്ങള്‍ക്കും ദൈര്യത്തോടെ വീടിനുള്ളില്‍ അന്തിയുറങ്ങുന്നതിന്‌വീടുകള്‍ സര്‍ക്കാര്‍ കൈമാറിയ കാലഘട്ടത്തില്‍ സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങളായ അറ്റകുറ്റപ്പണികള്‍ക്കു വേണ്ടി വരുന്ന ധനസഹായം, ഓരോ വീടുകള്‍ക്കും ഇന്‍ഷുറന്‍സ്പദ്ധതികള്‍, എന്നിവ ഇവര്‍ക്ക് പണ്ടേ നിഷേധിച്ചിരിക്കുകയാണ്.
ദാരിദ്ര്യരേഖക്ക് താഴെ വരുന്ന ഈ ജനവിഭാഗങ്ങളുടെ ജീവിതം മൃഗതുല്യമാണ് എന്നത് എടുത്ത് പറയേണ്ടകാര്യമാണ്. പഴയ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കി ആധുനിക സൗകര്യങ്ങളുടെ കെട്ടിടങ്ങള്‍ പണിയാന്‍ സര്‍ക്കാര്‍ തന്നെ മുന്നോട്ടുവരേണ്ടതുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  3 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  3 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  3 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  3 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  4 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  4 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  5 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  5 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  5 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  5 hours ago