പ്രചാരണാവേശമുയര്‍ത്തി ആന്റണിയും വി.എസും ജില്ലയില്‍
മലപ്പുറം: വോട്ടെടുപ്പിനു ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ അവസാന ഘട്ട പ്രചരണങ്ങള്‍ കൊഴുപ്പിക്കാന്‍ ആന്റണിയും വി.എസും ജില്ലയിലെത്തി. ഇന്നലെ ജില്ലയിലെത്തിയ ഇരുവരും വിവിധ സ്ഥലങ്ങളില്‍ വോട്ടഭ്യാര്‍ഥിച്ച് സംസാരിച്ചു. മുസ്‌ലിംലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ. കെ.എം ഖാദര്‍മൊയ്തീനും ഇന്നലെ ജില്ലയില്‍ പ്രചരണത്തിനെത്തിയിരുന്നു.
അവസാന ഘട്ടത്തില്‍ റോഡ്‌ഷോകളും കുടുംബ യോഗങ്ങളിലുമാണ് സ്ഥാനാര്‍ഥികള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പി.കെ കുഞ്ഞാലിക്കുട്ടി ഇന്നലെ വേങ്ങര മണ്ഡലത്തിലെ കുറ്റാളൂരില്‍ നിന്നും പര്യടനം ആരംഭിച്ചു. തുടര്‍ന്ന് മലപ്പുറം ടൗണ്‍ഹാളില്‍ നടന്ന മീറ്റ് ദ കാന്‍ഡിഡേറ്റ് പരിപാടിയില്‍ സംബന്ധിച്ചു. ശേഷം വള്ളിക്കുന്ന് മണ്ഡലത്തില്‍ പ്രചാരണം നടത്തി.
കടലുണ്ടി നഗരത്തില്‍ നിന്ന് തുടങ്ങി ആനങ്ങാടി ബീച്ചില്‍ സമാപിച്ച റോഡ് ഷോയായിരുന്നു മണ്ഡലത്തിലെ പ്രധാന പരിപാടി. വൈകിട്ട് ഏഴിന് വേങ്ങര മണ്ഡലം റോഡ്‌ഷോയിലും സ്ഥാനാര്‍ഥി പങ്കെടുത്തു.
എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം.ബി ഫൈസലും ഇന്നലെ വേങ്ങര മണ്ഡലത്തിലായിരുന്നു വോട്ടഭ്യര്‍ഥിച്ചത്. എന്‍.ഡി.എ സ്ഥാനാര്‍ഥി അഡ്വ.എന്‍.ശ്രീപ്രകാശ് പെരിന്തല്‍മണ്ണ മണ്ഡലത്തില്‍ പര്യടനം നടത്തി. രാവിലെ ഒന്‍പതിന് ഓണപ്പുടയില്‍ നിന്നും തുടങ്ങി പെരിന്തല്‍മണ്ണയില്‍ സമാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."