HOME
DETAILS
MAL
ഡാമുകളിലെ ജലനിരപ്പ് താഴ്ന്നു; ഗൂഡല്ലൂരില്‍ കുടിവെള്ള ക്ഷാമം രൂക്ഷം
backup
April 08 2017 | 21:04 PM
ഗൂഡല്ലൂര്‍: ഡാമുകളിലെ ജലനിരപ്പ് താഴ്ന്നതോടെ ഗൂഡല്ലൂര്‍ നഗരസഭയില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നു.
ഇരുമ്പുപാലം, ഹെല്ലന്‍, ബല്‍മാടി തുടങ്ങിയ സ്ഥലങ്ങളിലെ ഡാമുകളാണ് വേനല്‍ കടുത്തതോടെ ജലനിരപ്പ് വളരെ താഴ്ന്നത്.
നഗരസഭയിലെ 21 വാര്‍ഡുകളിലേക്കുള്ള കുടിവെള്ള വിതരണത്തിനാണ് ഈ ഡാമുകളെ ആശ്രയിക്കുന്നത്.
കുടിവെള്ള ക്ഷാമം രൂക്ഷമായതോടെ പലയിടങ്ങളില്‍ നിന്നായി വെള്ളം ശേഖരിച്ച് നഗരസഭ വിതരണം നടത്തുന്നുണ്ട്.
സ്വന്തം വാഹനങ്ങളിലും വാഹനങ്ങള്‍ വാടകക്കെടുത്തുമാണ് കുടിവെള്ള വിതരണം പുരോഗമിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."