സഖ്യസേന ഹുദൈദ വിമാനത്താവളത്തില്‍
സന്‍ആ: യമനിലെ ഹുദൈദ തുറമുഖ നഗരത്തില്‍ സഖ്യസേനയും വിമതരായ ഹൂതികളും തമ്മില്‍ നടക്കുന്ന പോരാട്ടം നിര്‍ണായക ഘട്ടത്തിലേക്ക് കടന്നു. സഊദി, യു.എ.ഇ നേതൃത്വത്തിലുള്ള സഖ്യസേന ഹുദൈദ വിമാനത്താവളത്തില്‍ പ്രവേശിച്ചതോടെയാണിത്. യമന്‍ സൈന്യമാണ് ഇക്കാര്യം അറിയിച്ചത്.
2015 മുതല്‍ വിമാനത്താവളം ഹൂതികളുടെ നിയന്ത്രണത്തിലായിരുന്നു. ഹൂതികള്‍ ഉപയോഗിച്ചിരുന്ന ടാങ്കുകള്‍ ഉള്‍പ്പടെയുള്ള ആയുധങ്ങള്‍ വിമാനത്താവളത്തിലുണ്ട്. സഖ്യസേന വിമാനത്താവളത്തിലേക്ക് ഇരച്ചുകയറുകയായിരുന്നുവെന്ന് യമന്‍ സൈന്യം അറിയിച്ചു.
ഇന്നലെ രാവിലെ ഹൂതികളുമായി നടന്ന ശക്തമായ പോരാട്ടത്തിന് ശേഷമാണ് വിമാനത്താവളം കീഴടക്കിയത്. അപ്പാച്ചെ ഹെലിക്കോപ്റ്ററുകള്‍ ഉള്‍പ്പടെയുള്ള ആയുധങ്ങള്‍ ഉപയോഗിച്ച് ഹൂതി പ്രദേശങ്ങളില്‍ സഖ്യസേന തിങ്കളാഴ്ച കനത്ത ആക്രമണം അഴിച്ചുവിട്ടിരുന്നു.
അതിനിടെ, ഹുദൈദയിലെ ആക്രമണത്തെ തുടര്‍ന്ന് 26,000 പേര്‍ പലായനം ചെയ്തതായി യു.എന്‍ അറിയിച്ചു. ഹുദൈദയില്‍ സഖ്യസേന നടത്തുന്ന ആക്രമണത്തില്‍ അതിയായ ഉത്ക്കണ്ഠയുണ്ടെന്നും യു.എന്‍ മനുഷ്യാവകാശ തലവന്‍ സൈദ് റാഇദ് അല്‍ ഹുസൈന്‍ പറഞ്ഞു.
കഴിഞ്ഞ ബുധനാഴ്ചയാണ് ഹുദൈദ കീഴടക്കാനായി സഖ്യസേന ശക്തമായ ആക്രമണം നടത്തിയത്.യു.എ.ഇയാണ് ആക്രമണത്തിന് തുടക്കമിട്ടത്. യമന്‍ തലസ്ഥാനമായ സന്‍ആ ഉള്‍പ്പെടുന്ന പ്രദേശമാണിത്. പ്രസിഡന്റ് അബ്ദുറബ് മന്‍സൂറിന് ഹൂതികളുടെ ഇടപെടലിനെ തുടര്‍ന്ന് രാജ്യംവിടേണ്ടിവന്നിരുന്നു. തുടര്‍ന്ന് സഖ്യസേന യമന്‍ സര്‍ക്കാരിന് സഹായവുമായി എത്തുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."