കാര്‍ട്ടൂണിസ്റ്റുകള്‍ക്ക് പാരയുമായി ചളി മിഷ്യന്
'എവിടെ ചളി തോന്നുന്നുവോ, അവിടെ ചളിയാലയം' എന്ന തലത്തിലേക്കു മാറിയിരിക്കുകയാണ് മലയാളികളിന്ന്. തോന്നുന്ന ചളികളെല്ലാം സാമൂഹ്യമാധ്യമങ്ങളിലൂടെ ഉഗ്ര ശക്തിയോടെ പുറത്തുവിടാന്‍ ഇന്ന് എല്ലാവര്ക്കുമാകുന്നുണ്ട്. ഒരു കാലത്ത് കാര്ട്ടൂണിസ്റ്റിലൂടെ മാത്രം കണ്ടിരുന്ന ദൈനംദിന ചളികള്‍ ഇന്ന് നിമിഷങ്ങള്‍ കൊണ്ട് മാറിമാറി വരുന്ന അവസ്ഥയിലേക്കെത്തി.
എങ്കിലും കാര്‍ട്ടൂണിസ്റ്റുകള്‍ക്ക് അവരുടേതായ ഇടമുണ്ടായിരുന്നു. വരകള്‍ അവരെക്കൊണ്ടേ പറ്റൂ എന്ന നിലയിലായിരുന്നു അത്. എന്നാല്‍ ഇവിടെയും 'പാര'യുമായി എത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ കൂട്ടായ്മ. ഐ.സി.യു, ട്രോള്‍ മലയാളം, സിനിമാ പാരഡീസോ ക്ലബ്ബ് തുടങ്ങിയ സോഷ്യല്‍ മീഡിയാ കൂട്ടായ്മകളുടെ നേതൃത്വത്തില്‍ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളെ ഉള്‍ക്കൊള്ളിച്ച് പുതിയൊരു വെബ്സൈറ്റ് തുറന്നിരിക്കുയാണ്.
ചളിമിഷ്യന് എന്നു പേരിട്ടിരിക്കുന്ന സൈറ്റില്‍ ഇഷ്ടാനുസരണം ചളികളും കാര്‍ട്ടൂണുകളും ഉണ്ടാക്കിയെടുക്കാം. ഡീഫോള്‍ട്ടായി തയ്യാറാക്കി വച്ചിരിക്കുന്ന 107 കാരക്ടറുകളാണ് ഇപ്പോഴുള്ളത്. ഇത് ഭാവിയില്‍ കൂടിക്കൂടി എത്രയുമാകാം. ആവശ്യമായ ബബ്ബിള്സും ആരോകളും ചേര്‍ക്കാനുള്ള ഒപ്ഷനുമുണ്ട്. അഞ്ച് യൂണികോഡ് ഫോണ്ടുകളും മലയാളത്തില്‍ ടൈപ്പ് ചെയ്യാനായി സെറ്റ് ചെയ്തിട്ടുണ്ട്. പുറത്തുനിന്നുള്ള ഇമേജ് അപ്ലോഡ് ചെയ്ത് പോസ്റ്റുകളുണ്ടാക്കാനും പണിയെല്ലാം കഴിഞ്ഞശേഷം ഡൗണ്‍ലോഡ് ചെയ്ത് പോസ്റ്റാനും സൈറ്റില്‍ സൗകര്യമുണ്ട്.
ലബീബ് മാത്ര, ഒറിയോണ്‍ ചമ്പാടിയില്‍, ഹൃഷികേഷ് ഭാസ്കരന്, മുനീഫ് ഹമീദ്, ഹിറാന്‍ വേണുഗോപാലന്‍ എന്നിവര്‍ ചേര്‍ന്നാണ് സൈറ്റ് ഒരുക്കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."