HOME
DETAILS
MAL
ഉറവിടം കണ്ടെത്താന്‍ പരിശോധന നടത്താതെ ആരോഗ്യ വകുപ്പ്
backup
May 06 2020 | 02:05 AM
മഞ്ചേരി: കൊവിഡ്19 ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച നാലു മാസം പ്രായമുള്ള കുഞ്ഞിന് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് കണ്ടെത്താനാകാതെ ആരോഗ്യ വകുപ്പ്.
കഴിഞ്ഞ 24നാണ് മഞ്ചേരി പയ്യനാട് സ്വദേശികളുടെ മകള്‍ മരിച്ചത്. എന്നാല്‍ രണ്ട് ആഴ്ചയോളമായിട്ടും രോഗബാധയുടെ ഉറവിടം കണ്ടത്താന്‍ ആരോഗ്യ വകുപ്പിന് സാധിച്ചിട്ടില്ല.
കുട്ടിക്കു രോഗം സ്ഥിരീകരിച്ചതിനു പിന്നാലെ കനത്ത ജാഗ്രതാ നിര്‍ദേശമാണ് ആരോഗ്യ വകുപ്പ് പുറപ്പെടുവിപ്പിച്ചത്. കുട്ടിയെ നേരത്തെ ചികിത്സിച്ച ആശുപത്രികളിലെ ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും ബന്ധുക്കളുടെയും സ്രവങ്ങള്‍ പരിശോധിച്ചെങ്കിലും ഫലം നെഗറ്റീവായിരുന്നു. കുട്ടിയുടെ മാതാപിതാക്കള്‍ ഉള്‍പ്പടെ 24 ബന്ധുക്കളെ പരിശോധനയ്ക്ക് വിധേയമാക്കി. ഇതില്‍ ആര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചില്ല. ഇതോടെ കുട്ടിക്ക് എവിടെനിന്ന് രോഗം ബാധിച്ചെന്ന ചോദ്യം ബാക്കിയായി.
കൊവിഡില്‍നിന്ന് മുക്തി നേടി മഞ്ചേരി മെഡിക്കല്‍ കോളജില്‍ നിന്ന് വീട്ടിലേക്ക് തിരിച്ചിരുന്ന പയ്യനാട് സ്വദേശിയുമായി കുട്ടിയുടെ ബന്ധുവിന് സമ്പര്‍ക്കം ഉണ്ടായെന്ന സൂചനകള്‍ ലഭിച്ചിരുന്നു. ഇയാള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് മൂന്ന് ടെസ്റ്റുകള്‍ നടത്തി. പിന്നീട് സ്കാനിങ് നടത്തുകയും ചെയ്തു. ഇതിലും വൈറസ് ബാധ കണ്ടത്തിയില്ല.
ഐ.ജി.ജി ടെസ്റ്റ് നടത്തിയാല്‍ നേരത്തെ രോഗം ബാധിച്ച് പെട്ടെന്ന് സുഖം പ്രാപിച്ചതാണോ എന്നറിയാന്‍ സാധിക്കും. ഇതിനായി കുട്ടിയുടെ ബന്ധുവില്‍നിന്ന് രക്തം ശേഖരിച്ചിരുന്നു. ഇയാള്‍ ആശുപത്രി വിട്ടിട്ട് ദിവസങ്ങളായെങ്കിലും ഐ.ജി.ജി പരിശോധനയ്ക്കുള്ള നടപടികള്‍ സ്വീകരിച്ചിട്ടില്ല. പരിശോധനയ്ക്ക് ആവശ്യമായ കിറ്റുകള്‍ മഞ്ചേരിയില്‍ ഇല്ലന്നാണ് ആരോഗ്യവകുപ്പധികൃതര്‍ പറയുന്നത്.
എന്നാല്‍ മറ്റിടങ്ങളില്‍ കൊണ്ടുപോയി പരിശോധിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടില്ല.
കുട്ടിയുടെ രോഗവിവരം മറച്ചുവച്ചതുമായി ബന്ധപ്പെട്ട വിവാദത്തെ തുടര്‍ന്ന് ആരോഗ്യമന്ത്രി നടത്തിയ പ്രതികരണത്തെ തള്ളിപ്പറഞ്ഞ് കുട്ടിയുടെ പിതാവ് രംഗത്തെത്തിയിരുന്നു.
കുട്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചത് ചാനലുകളില്‍ എഴുതി കാണിക്കുമ്പോഴാണ് താന്‍ അറിഞ്ഞതെന്നായിരുന്നു പിതാവിന്റെ പ്രതികരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."