ചീയമ്പം വളവില്‍ അപകടങ്ങള്‍ വര്‍ധിക്കുന്നു ഡ്രൈവര്‍മാരുടെ അച്ചടക്ക രാഹിത്യം അപകട കാരണം
ചീയമ്പം: പുല്‍പ്പള്ളി-ബത്തേരി റോഡിലെ ചീയമ്പം വളവില്‍ വാഹനാപകടങ്ങള്‍ വര്‍ധിക്കുന്നതിനു കാരണം ഡ്രൈവര്‍മാരുടെ അച്ചടക്ക രാഹിത്യം. ചീയമ്പം ഇറക്കത്തില്‍ പാതയുടെ ഒരു ഭാഗത്തുള്ള വരമ്പുകള്‍ ഒഴിവാക്കി മറുഭാഗത്തുകൂടി വാഹനങ്ങള്‍ വേഗത്തില്‍ ഓടിക്കുന്നതാണ് പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമാകുന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു.
പുല്‍പ്പള്ളി-ബത്തേരി റൂട്ടിലെ സ്ഥിരം അപകട മേഖലയായിരുന്നു ചീയമ്പം വളവ്. ഇറക്കത്തിലൂടെ പാഞ്ഞുവരുന്ന വാഹനങ്ങള്‍ വളവില്‍ നിയന്ത്രണംവിട്ട് മറിഞ്ഞായിരുന്നു അപകടങ്ങള്‍. വളവിനോട് ചേര്‍ന്നുണ്ടായിരുന്ന കെട്ടിടങ്ങളില്‍ പലതും വാഹനങ്ങള്‍ തകര്‍ത്തു.
ഈ പശ്ചാത്തലത്തിലാണ് സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ചീയമ്പം ഇറക്കത്തില്‍ ഡിവൈഡര്‍ സ്ഥാപിക്കുകയും റോഡില്‍ രണ്ടിടങ്ങളില്‍ വരമ്പുകള്‍ നിര്‍മിക്കുകയും ചെയ്തത്. ഇതോടെ കുറഞ്ഞ അപകടങ്ങള്‍ വീണ്ടും തുടര്‍ക്കഥയായത്.
ബത്തേരി ഭാഗത്തുനിന്നുള്ളതില്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ പോലും വരമ്പുകള്‍ ഇല്ലാത്ത ഭാഗത്തുകൂടിയാണ് ചീയമ്പം ഇറക്കവും വളവും പിന്നിടുന്നത്. സുരക്ഷാ ക്രമീകരണങ്ങളെ ഇരുചക്രവാഹനങ്ങളില്‍ സഞ്ചരിക്കുന്ന യുവാക്കളില്‍ പലരും മാനിക്കുന്നില്ല. വരമ്പുകളുള്ള ഭാഗം ഒഴിവാക്കുന്നതാണ് കാര്‍, ജീപ്പ് ഡ്രൈവര്‍മാര്‍ക്കും പൊതുവില്‍ താല്‍പര്യം.
വരമ്പുകള്‍ ഒഴിവാക്കിയുള്ള വാഹനങ്ങളുടെ വരവ് കയറ്റം കയറുന്ന ലോറികള്‍ക്കും ബസുകള്‍ക്കും പ്രയാസം സൃഷിക്കുന്നുണ്ട്. ചീയമ്പം വളവില്‍ നിരീക്ഷണ കാമറ സ്ഥാപിച്ച് തെറ്റായ ദിശയിലൂടെ വാഹനം ഓടിക്കുന്നവരെ കണ്ടെത്തി കര്‍ശന നടപടി സ്വീകരിക്കണമെന്ന ആവശ്യം പൊതുവെ ഉയരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."