HOME
DETAILS
MAL
മാലദ്വീപ്, ദുബൈ പ്രവാസികളുമായി കപ്പലുകള്‍ അടുത്തയാഴ്ച എത്തും
backup
May 06 2020 | 03:05 AM
കൊച്ചി: നാളെ മുതല്‍ പ്രവാസികളെ നാട്ടിലെത്തിക്കുന്ന ദൗത്യം ആരംഭിക്കുകയാണ്. കര, കടല്‍, വ്യോമ മാര്‍ഗങ്ങളാണ് യുദ്ധകാലാടിസ്ഥാനത്തില്‍ പുരോഗമിക്കുന്നത്. കടല്‍ മാര്‍ഗം പ്രവാസികളെ എത്തിക്കുന്നതിനായി മൂന്നു കപ്പലുകളാണ് ദുബൈ, മാലദ്വീപ് എന്നിവിടങ്ങളിലേക്ക് തിങ്കളാഴ്ച അര്‍ധരാത്രിയോടെ പുറപ്പെട്ടതെന്ന് നാവികസേനാ അധികൃതര്‍ സുപ്രഭാതത്തോട് പറഞ്ഞു. ഇന്ന് ഈ കപ്പലുകള്‍ അതത് രാജ്യങ്ങളിലെത്തിച്ചേരും. ഈ ആഴ്ച അവസാനത്തോടെ ഇവ കൊച്ചി ലക്ഷ്യമാക്കി പുറപ്പെടുമെന്നാണ് വിവരം.
ഉള്‍ക്കടലില്‍ പരിശീലനത്തിലേര്‍പ്പെട്ടിരുന്ന നാവികസേനയുടെ മൂന്നു യുദ്ധക്കപ്പലുകളാണ് പ്രവാസികളെ മടക്കിക്കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്നത്. ദക്ഷിണ നാവിക കമാന്‍ഡിന് കീഴിലുള്ള ഐ.എന്‍.എസ് മഗറും പൂര്‍വ നാവിക കമാന്‍ഡിന് കീഴിലുള്ള ഐ.എന്‍.എസ് ജലാശ്വവുമാണ് മാലദ്വീപിലേക്ക് തിരിച്ചിരിക്കുന്നത്. ഐ.എന്‍.എസ് ശാര്‍ദൂലാണ് ദുബൈയിലേക്കു നിയോഗിക്കപ്പെട്ടിരിക്കുന്നത്.
എണ്ണൂറോളം പ്രവാസികളാണ് അടുത്തയാഴ്ചയോടെ ആദ്യഘട്ടത്തില്‍ കടല്‍മാര്‍ഗം കൊച്ചിയിലെത്തിച്ചേരുക. എന്നാല്‍ ഇവരെ താമസിപ്പിക്കുന്ന കാര്യത്തിലോ, പരിശോധനയുമായി ബന്ധപ്പെട്ടോ നിര്‍ദേശങ്ങള്‍ ലഭിച്ചിട്ടില്ലെന്ന് നാവികസേനാ വൃത്തങ്ങള്‍ വ്യക്തമാക്കി.അതേസമയം, കപ്പല്‍ മാര്‍ഗം എത്തിക്കുന്നവരില്‍ പോസിറ്റീവായവരുണ്ടെങ്കില് അവരെ കളമശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. എന്‍.കെ കുട്ടപ്പന് സുപ്രഭാതത്തോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."