സര്‍ക്കാര്‍ സര്‍വിസിലെ വ്യാജ വികലാംഗര്‍; നടപടിക്ക് ശുപാര്‍ശ
മാനന്തവാടി: സര്‍ക്കാര്‍ സര്‍വിസിലെ വ്യാജ ഭിന്നശേഷിക്കാര്‍ക്കെതിരേ സര്‍ക്കാര്‍ നടപടി തുടങ്ങി. സര്‍വിസില്‍ നിരവധി വ്യാജ വികലാംഗരുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ ബോര്‍ഡ് പരിശോധന നടത്തുകയും റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നടപടി.
കൃഷി വകുപ്പില്‍ നിയമനം നേടിയ രണ്ട് ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഗവണ്‍മെന്റ് പ്ലീഡര്‍ കഴിഞ്ഞ ജനുവരി 10ന് ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ക്ക് കത്ത് നല്‍കിയിരുന്നു. കത്ത് വയനാട് ജില്ലാ പ്രിന്‍സിപ്പല്‍ ഓഫിസര്‍ നടപടിക്കായി സംസ്ഥാന കൃഷി വകുപ്പ് ഡയറക്ടര്‍ക്ക് അയച്ചിരുന്നു.
അടുത്ത ദിവസം തന്നെ വയനാട് ജില്ലാ കൃഷി ഓഫിസിന്റെ കീഴില്‍ ജോലി നേടിയ രണ്ട് പേരെ സര്‍വിസില്‍ നിന്നു നീക്കം ചെയ്ത് ഉത്തരവ് പുറത്തിറങ്ങുമെന്നാണ് സൂചന.
സര്‍ക്കാര്‍ സര്‍വിസില്‍ വ്യാജ വികലാഗംര്‍ ഉണ്ടെന്ന് 2008ല്‍ ജില്ലാ വികലാംഗ അസോസിയേഷന്‍ നിയമസഭ സമതിക്ക് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 2010 സിസംബര്‍ 13ന് തിരുനെല്ലി പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ തെളിവെടുപ്പ് നടത്തിയിരുന്നു. ആരോപണ വിധേയരെ പുനപരിശോധന നടത്തുന്നതിന് നിയമസഭ സമതി ജില്ലാ കലക്ടറേയും ഡി.എം.ഒയെയുമാണ് ചുമതലപ്പെടുത്തിയിരുന്നത്. 2010 ഡിസംബര്‍ 21, 28 തിയതികളില്‍ വയനാട് ജില്ലാ അശുപത്രിയില്‍ മെഡിക്കല്‍ ബോര്‍ഡ് നടത്തിയ പരിശോധനയില്‍ ഹാജരായ 14 ല്‍ 11 പേരും നിശ്ചിത വൈകല്യമില്ലാത്തവരാണെന്ന് തെളിഞ്ഞിരുന്നു.
വികലാംഗ ക്വാട്ട പ്രകാരമുള്ള ജോലിക്ക് ആവശ്യമായ വൈകല്യമുള്ളതായി തെളിഞ്ഞിരിക്കുന്ന ഒരാള്‍ക്ക് 30 ശതമാനം വൈകല്യം മാത്രമാണുള്ളത്.
വ്യാജ സര്‍ട്ടിഫിക്കറ്റുകളുണ്ടാക്കിയാണ് ഇത്തരക്കാര്‍ അര്‍ഹരെ പുറത്താക്കി സര്‍വിസില്‍ കയറുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."