HOME
DETAILS
MAL
സഊദിയിൽ മാരിടൈം കോൺഗ്രസ്സ് ഈ മാസം നടക്കും
backup
March 03 2019 | 09:03 AM
റിയാദ്: രാജ്യത്തെ തുറമുഖങ്ങളുടെ വികസനം ലക്ഷ്യമാക്കിയുള്ള മാരിടൈം കോൺഗ്രസ്സ് ഈ മാസം പതിനൊന്ന്, പന്ത്രണ്ട് തിയ്യതികളില്‍ റിയാദില്‍ വെച്ച് നടക്കും. സഊദി തുറമുഖ അതോറിറ്റി, സഊദി കസ്റ്റംസ് സംയുക്തമായി സംഘടിപ്പിക്കുന്ന കോൺഗ്രസിൽ ഈ മേഖലയിലെ രാജ്യത്തെ പ്രമുഖ കമ്പനികളാണ് ഇതിൽ പങ്കെടുക്കുന്നത്. രാജ്യത്തെ പ്രമുഖ കമ്പനികളായ ബഹരി, സൗദി അരാംകോ, തുറമുഖ വകുപ്പ് തുടങ്ങിയവര്‍ ഈ രംഗത്തെ അത്യാധുനികവും നൂതനവുമായ സംരഭങ്ങള്‍ അവതരിപ്പിക്കും. രാജ്യത്തെ തുറമുഖങ്ങളിലൂടെയുള്ള ചരക്ക് ഗതാഗത സംവിധാനം മെച്ചപ്പെടുത്തി അത് മുഖേന രാജ്യാന്തര തലത്തിലും അന്താരാഷ്ട്രതലത്തിലും സാമ്പത്തിക വളര്‍ച്ച കൈവരിക്കുക എന്നതാണ് മാരിടൈം കോണ്‍ഗ്രസിന്റെ മുഖ്യ ലക്ഷ്യമെന്ന് സൗദി കസ്റ്റംസ് അതോറിറ്റി മേധാവി അഹമ്മദ് അല്‍ ഹഖ്ബാനി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."