വ്യാജമദ്യം; അതിര്‍ത്തികളില്‍ പരിശോധന ശക്തമാക്കി
സുല്‍ത്താന്‍ ബത്തേരി: വ്യാജമദ്യത്തിനെതിരേ അതിര്‍ത്തി പ്രദേശങ്ങളില്‍ എക്‌സൈസ് പരിശോധന ശക്തമാക്കി.
വിഷു ഈസ്റ്റര്‍ എന്നീ ആഘോഷ വേളകള്‍ക്കൊപ്പം ദേശീയ-സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകള്‍ അടപ്പിച്ച സുപ്രീംകോടതി വിധികൂടി വന്നതോടെ അന്യസംസ്ഥാനങ്ങളില്‍ നിന്ന് വ്യാജ മദ്യമൊഴുകാനുള്ള സാധ്യത കണക്കിലെടുത്താണ് അതിര്‍ത്തികളില്‍ പരിശോധന ശക്തമാക്കിയത്.
സംസ്ഥാന അതിര്‍ത്തിയായ മുത്തങ്ങയില്‍ കര്‍ശന പരിശോധനയാണ് എക്‌സൈസ് നടത്തുന്നത്. ചരക്ക് വാഹനങ്ങള്‍ക്കു പുറമെ യാത്രാ വാഹനങ്ങളും കര്‍ശന പരിശോധനക്ക് ശേഷമാണ് കടത്തിവിടുന്നത്. 24 മണിക്കൂറും പരിശോധന നടത്തുന്നുണ്ട്.
പരിശോധന ശക്തമാക്കിയതിന്റെ ഭാഗമായി ജീവനക്കാര്‍ക്ക് ഈ മാസം 20വരെ ലീവും അനുവദിച്ചിട്ടില്ല. ഉല്‍സവ നാളുകളില്‍ അയല്‍ സംസ്ഥാനത്ത് നിന്നു ഇവിടേക്ക് മദ്യം എത്തുമെന്ന ഇന്റലിജന്റ്‌സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് എക്‌സൈസ് ജാഗ്രത പുലര്‍ത്തുന്നത്. മുത്തങ്ങക്ക് പുറമെ ബാവലി, തോല്‍പ്പെട്ടി എന്നിവിടങ്ങളിലും കര്‍ശന പരിശോധനയാണ് നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."