HOME
DETAILS
MAL
യൂറോപ്പ്: ഹോട്ട്‌സ്‌പോട്ട് ബ്രിട്ടനില്‍ മരണസംഖ്യ കൂടുന്നു
backup
May 06 2020 | 03:05 AM
വാഷിങ്ടണ്‍: കൊവിഡ് വ്യാപനം അമേരിക്കയ്ക്കു പുറമേ യൂറോപ്പിലും ശക്തമാകുന്നു. ഇറ്റലിക്കും ഫ്രാന്‍സിനും സ്‌പെയിനിനും പിന്നാലെ ബ്രിട്ടനിലും മരണസംഖ്യ കുതിച്ചുയരുകയാണ്.
കഴിഞ്ഞ ദിവസങ്ങളില്‍ മരണസംഖ്യയില്‍ പിറകിലുണ്ടായിരുന്ന ബ്രിട്ടനില്‍ നിലവില്‍ മരണം മുപ്പതിനായിരം പിന്നിട്ടതായാണ് അനൗദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്. അങ്ങനെയെങ്കില്‍ മരണസംഖ്യയില്‍ അമേരിക്കയ്ക്കു മാത്രം പിറകില്‍ രണ്ടാം സ്ഥാനത്താണ് ബ്രിട്ടന്‍. എന്നാല്‍, മരണസംഖ്യ മുപ്പതിനായിരം പിന്നിട്ടതായി ഔദ്യോഗിക കണക്കുകള്‍ പുറത്തുവന്നിട്ടില്ല. നിലവില്‍ 28,734 പേര്‍ മരിച്ചതായാണ് കണക്കുകളില്‍ പറയുന്നത്.അതേസമയം, ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2,53,977 ആയി ഉയര്‍ന്നു. 36.77 ലക്ഷം പേര്‍ക്കു രോഗം സ്ഥിരീകരിച്ചപ്പോള്‍, 12.12 ലക്ഷം പേര്‍ രോഗവിമുക്തരായിട്ടുണ്ട്. ലോകാരോഗ്യ സംഘടന നല്‍കുന്ന ഔദ്യോഗിക കണക്കുപ്രകാരം 2,41,559 പേരാണ് ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചിരിക്കുന്നത്. 34,89,053 പേര്‍ക്കു രോഗം സ്ഥിരീകരിച്ചതായും ഔദ്യോഗിക കണക്ക് വ്യക്തമാക്കുന്നു.
നിലവില്‍ അമേരിക്കയ്‌ക്കൊപ്പം യൂറോപ്പിലും കൊവിഡ് പ്രതിസന്ധി സൃഷ്ടിക്കുകയാണ്. അമേരിക്കയില്‍ 70,147 പേര്‍ മരിക്കുകയും 12.15 ലക്ഷം പേര്‍ക്കു രോഗം സ്ഥിരീകരിക്കുകയും 1.88 ലക്ഷം പേര്‍ രോഗമുക്തി നേടുകയും ചെയ്തിട്ടുണ്ട്. സ്‌പെയിനിലും ഇറ്റലിയിലുമാണ് അമേരിക്കയ്ക്കു പുറമേ കൊവിഡ് ബാധിച്ചവരുടെ എണ്ണം രണ്ടു ലക്ഷം പിന്നിട്ടിരിക്കുന്നത്. ബ്രിട്ടനില്‍ രോഗബാധിതരുടെ എണ്ണം കുതിച്ചുകയറി 1.9 ലക്ഷമായിട്ടുണ്ട്. സ്‌പെയിനില്‍ 25,613 പേരും ഇറ്റലിയില്‍ 29,079 പേരും ഫ്രാന്‍സില്‍ 25,201 പേരുമാണ് മരിച്ചിരിക്കുന്നത്. ഫ്രാന്‍സ്, ജര്‍മനി, റഷ്യ, തുര്‍ക്കി, ബ്രസീല്‍ എന്നീ രാജ്യങ്ങളിലും രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടിട്ടുണ്ട്. ഇറാനിലും ഒരു ലക്ഷത്തിന് അടുത്തെത്തിയിട്ടുണ്ട്.
ജര്‍മനിയില്‍ 6,993, റഷ്യയില്‍ 1,451, തുര്‍ക്കിയില്‍ 3,461, ബ്രസീലില്‍ 7,367, ഇറാനില്‍ 6,340, ചൈനയില്‍ 4,633, കാനഡയില്‍ 3,854, ബെല്‍ജിയത്തില്‍ 8,016, പെറുവില്‍ 1,344, നെതര്‍ലാന്‍ഡ്‌സില്‍ 5,168, ഇക്വഡോറില്‍ 1,569, സ്വിറ്റ്‌സര്‍ലാന്‍ഡില്‍ 1,790, പോര്‍ച്ചുഗലില്‍ 1,074, മെക്‌സിക്കോയില്‍ 2,271, സ്വീഡനില്‍ 2,854, അയര്‍ലന്‍ഡില്‍ 1,319 എന്നിങ്ങനെയാണ് മരണസംഖ്യ. ഇന്ത്യയ്ക്കു പുറമേ ഈ രാജ്യങ്ങളിലാണ് മരണസംഖ്യ ആയിരം പിന്നിട്ടിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."