HOME
DETAILS
MAL
ഡ്രൈവിങ്ങിനിടെ മൊബൈൽ ഉപയോഗം; സഊദിയിൽ ആഴ്ച്ചയിൽ ശരാശരി പത്ത് മരണം
backup
March 03 2019 | 09:03 AM
റിയാദ്: ഡ്രൈവിങ്ങിനിടെ മൊബൈൽ ഉപയോഗത്തെ തുടർന്ന് സഊദിയിൽ ആഴ്ച്ചയിൽ പത്ത് മരണങ്ങൾ സംഭവിക്കുന്നതായി റിപ്പോർട്ട്. നാഷണൽ റോഡ് സെക്യൂരിറ്റി സെന്റർ പുറത്തിറക്കിയ കണക്ക് പ്രകാരം കഴിഞ്ഞ ഹിജ്റ വർഷം രാജ്യത്തുണ്ടായ വാഹനാപകടങ്ങളിൽ 460 പേർക്ക് ജീവൻ നഷ്ടപ്പെട്ടതായും വ്യക്തമാക്കുന്നു. എന്നാൽ, ഇതിൽ ആഴ്ച്ചയിൽ ശരാശരി പത്ത് പേരുടെ മരണത്തിനിടയാക്കുന്നത് ഡ്രൈവിങിനിടെയുള്ള മൊബൈൽ ഫോൺ ഉപയോഗമാണ്. കഴിഞ്ഞ വർഷം രാജ്യത്ത് ആകെ 1,61,702 വാഹനാപകടങ്ങളാണുണ്ടായത്. പ്രതിദിനം ശരാശരി 456 വാഹനാപകടങ്ങൾ വീതമാണ് രാജ്യത്തുണ്ടായത്.
മൊബൈൽ ഫോൺ ഉപയോഗം മൂലമുള്ള വാഹനാപകടങ്ങൾ വർധിച്ചതിനെ തുടർന്ന് ഇതിനെതിരെ ശക്തമായ ക്യാംപയിൻ ആരംഭിക്കാൻ അധികൃതർ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന്റെയും ഡ്രൈവിംഗിൽ ശ്രദ്ധ കേന്ദ്രീകരിക്കാത്തതിന്റെയും അപകടങ്ങളെ കുറിച്ച് ബോധവൽക്കരിക്കുന്നതിനുള്ള ദേശീയ പ്രചാരണ കാമ്പയിന് ദേശീയ ഗതാഗത സുരക്ഷാ ബോധവൽക്കരണ കമ്മിറ്റി ഇന്നലെ തുടക്കം കുറിച്ചു. ശഅ്ബാൻ മാസം അവസാനം വരെ കാമ്പയിൻ തുടരും. നിലവിൽ ഡ്രൈവിങിനിടെയുള്ള മൊബൈൽ ഫോൺ ഉപയോഗത്തിന് ശക്തമായ പിഴയാണ് ട്രാഫിക് വിഭാഗം ഫൈൻ ഈടാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."