HOME
DETAILS
MAL
ഫ്രാന്‍സില്‍ കൊറോണയെത്തി; ഡിസംബറില്‍തന്നെ!
backup
May 06 2020 | 03:05 AM
പാരീസ്: യൂറോപ്യന്‍ രാജ്യമായ ഫ്രാന്‍സില്‍ കഴിഞ്ഞ വര്‍ഷം ഡിസംബറില്‍തന്നെ കൊവിഡ് റിപ്പോര്‍ട്ട് ചെയ്തിരുന്നെന്ന് വിവരം. ഇറ്റലിയിലും ഇതുപോലെ നേരത്തെ കൊറോണ എത്തിയതായി വാര്‍ത്തയുണ്ടായിരുന്നു. ഇരു രാജ്യങ്ങളിലും വൈറസ് എത്തി ഒരു മാസത്തിനു ശേഷമാണ് നിയന്ത്രണ നടപടികള്‍ ആരംഭിച്ചിരുന്നത്.
എന്നാല്‍, ഇതില്‍ അതിശയമില്ലെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. കഴിഞ്ഞ ഡിസംബര്‍ 27ന് ശേഖരിച്ച ഒരു സാംപിളില്‍ കൊവിഡ് ഫലം പോസിറ്റീവാണെന്നാണ് ഇന്നലെ ഫ്രാന്‍സില്‍നിന്നുള്ള വിവരം. പാരീസിലെ ആശുപത്രിയില്‍ ന്യൂമോണിയ ബാധിച്ചയാളുടെ നേരത്തേയെടുത്ത സാംപിളുകള്‍ കഴിഞ്ഞ ദിവസം പരിശോധിച്ചപ്പോഴായിരുന്നു ഇതു വ്യക്തമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."