ലോകകപ്പ്: പാകിസ്താനെ ഒഴിവാക്കണമെന്ന ബി.സി.സി.ഐയുടെ ആവശ്യം ഐ.സി.സി തള്ളി
ദുബൈ: ലോകകപ്പ് ക്രിക്കറ്റില്‍ പാകിസ്താനെതിരായ മത്സരം ബഹിഷ്കരിക്കാനുള്ള ബി.സി.സി.ഐയുടെ ആലോചനയ്ക്ക് തിരിച്ചടി. പാകിസ്താനെ ഒഴിവാക്കണമെന്ന ബി.സി.സി.ഐ ആവശ്യം രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍( ഐ.സി.സി) തള്ളി.
തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങളെ മത്സരങ്ങളില്‍ നിന്ന് വിലക്കണമെന്നാണ് പാകിസ്താനെ പേരെടുത്തു പറയാതെ ബി.സി.സി.ഐ കത്തിലൂടെ ഐ.സി.സി.യോട് ആവശ്യപ്പെട്ടത്.
കത്ത് ചര്‍ച്ച ചെയ്യാനാകില്ലെന്ന് ഐ.സി.സി ബോര്‍ഡ് യോഗത്തില്‍ ശശാങ്ക് മനോഹര്‍ ആണ് നിലപാടെടുത്തത്. ക്രിക്കറ്റുമായി ബന്ധപ്പെട്ട വിഷയത്തില്‍ മാത്രമേ കൗണ്‍സിലിന് നിലപാടെടുക്കാന്‍ കഴിയൂവെന്നും ഐ.സി.സി ചെയര്മാന് വ്യക്തമാക്കി.
പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യന്‍ താരങ്ങളുടെ സുരക്ഷയില്‍ ബി.സി.സി.ഐ പ്രകടിപ്പിച്ച ആശങ്കയ്ക്കും അടിസ്ഥാനമില്ലെന്ന് ഐ.സി.സി. പറഞ്ഞു. കളിക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ പര്യാപ്തമായ നടപടികളെല്ലാം സ്വീകരിച്ചിട്ടുണ്ടെന്നും ഐസിസി ബിസിസിഐക്ക് ഉറപ്പ് നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."