HOME
DETAILS

പനമരത്തെ മദ്യശാല;പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ വീട്ടമ്മമാര്‍ തടഞ്ഞു

  
backup
April 08 2017 | 21:04 PM

%e0%b4%aa%e0%b4%a8%e0%b4%ae%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%ae%e0%b4%a6%e0%b5%8d%e0%b4%af%e0%b4%b6%e0%b4%be%e0%b4%b2%e0%b4%aa%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%af%e0%b4%a4

പനമരം: നീരട്ടാടി റോഡിലെ മദ്യശാല പൂട്ടണമെന്നാവശ്യപ്പെട്ട് മദ്യശാലക്ക് മുന്നില്‍ സമരം നടത്തുന്നവരെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി മോഹനന്‍ അസഭ്യം പറഞ്ഞതായി പരാതി. ഇന്നലെ ഉച്ചക്ക് 12 നാണ് സംഭവം.
 നീരട്ടാടി റോട്ടിലെ ഹോപ് ക്കോ സന്ദര്‍ശിച്ച് മടങ്ങുകയായിരുന്ന വൈസ് പ്രസിഡന്റിനെ മദ്യശാലക്ക് മുന്നില്‍ ഉപവാസ സമരം നടത്തുന്ന വീട്ടമ്മമാര്‍ തടയുകയായിരുന്നു. ഏറെ പേര്‍ താമസിക്കുന്ന ഇവിടെ മദ്യശാല സ്ഥാപിച്ച് എന്തിനാണ് ഞങ്ങളെ കഷ്ടത്തിലാക്കുന്നതെന്ന് ചോദിച്ച സ്ത്രീകളോടാണ് ഇയാള്‍ അസഭ്യം പറഞ്ഞതെന്ന് സമരക്കാര്‍ പറഞ്ഞു.
 തുടര്‍ന്ന് നടന്ന വാക് തര്‍ക്കത്തിനിടെ ചില സത്രീകള്‍ക്ക് തളര്‍ച്ച അനുഭവപ്പെടുകയും നെഞ്ചുവേദന അനുഭവപ്പെട്ട വൈശ്യമ്പത്ത് അസീസിന്റെ ഭാര്യ മുംതാസിനെ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
ആമിന വൈശ്യമ്പത്ത്, ഫര്‍സിയ കോതേരി, ശിവമ്മ നീരട്ടാടി, രാധാമണി കോഴിക്കപറമ്പില്‍ എന്നിവരെ പനമരം ഗവ.ആശുപത്രിയിലും പ്രവേശിപ്പിച്ചു. ടി മോഹനനെതിരേ സമരസമിതി ഭാരവാഹികള്‍ പനമരം പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ട്.
ഇന്നലെ മുതലാണ് മദ്യശാലക്ക് മുന്നില്‍ പ്രദേശവാസികള്‍ ഉപവാസ സമരമാരംഭിച്ചത്.
ഇതു സംബന്ധിച്ച് കഴിഞ്ഞ ദിവസം നടന്ന ഭരണ സമിതി യോഗത്തില്‍ മദ്യശാല ഇവിടെ നിലനിര്‍ത്തണമെന്ന് വോട്ടിങ്ങിലൂടെ തീരുമാനിച്ചിരുന്നു. യു.ഡി.എഫ് വിട്ട ടി മോഹനന്‍ ഉള്‍പെടെ രണ്ടു സി.എം.പി അംഗങ്ങള്‍ ഇടതുപക്ഷത്തിനൊപ്പം ചേര്‍ന്നാണ് ഭരണസമിതി തീരുമാനം അട്ടിമറിച്ചത്. ഇതിനെതിരേ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. മദ്യശാലക്കെതിരേ സമരം ശക്തമാക്കാനാണ് സമരസമിതി തീരുമാനം.


പനമരം: പനമരത്തെ ബിവറേജ് നീരട്ടാടി പ്രദേശത്തെ ഹോപ് കോ കെട്ടിടത്തിന് സമീപത്തേക്ക് മാറ്റി സ്ഥാപിച്ചതില്‍ യു.ഡി.എഫ് നേതാക്കളുടെ ഇരട്ടത്താപ്പ് നയം ജനം തിരിച്ചറിയണമെന്ന് എല്‍.ഡി.എഫ് നേതാക്കള്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.
 യു.ഡി.എഫ് നേതാക്കളും പരിസര പ്രദേശത്തുള്ളവരും എക്‌സൈസ് ഉദ്യോഗസ്ഥരും പനമരം പൊലിസ് മേധാവിയുടെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് ബിവറേജ് തുറന്ന് പ്രവര്‍ത്തിക്കാനുള്ള അവസരം ഉണ്ടാക്കിയത്.
അതിന് ശേഷം നടത്തുന്ന സമരം രാഷ്ട്രീയ പ്രേരിതമാണെന്ന് ഇവര്‍ ആരോപിച്ചു.
വാര്‍ത്ത സമ്മേളനത്തില്‍ ബാലന്‍, കടന്നോളി സുബൈര്‍, സുരേഷ് പാലുകുന്ന്, മജീദ് തുടങ്ങിയവര്‍ സംബന്ധിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.മോഹനന്‍ കല്‍പ്പറ്റ സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റായി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീട്ടില്‍ക്കയറി യുവതിയുടെ ദേഹത്ത് പെട്രോളൊഴിച്ചു കത്തിച്ച ശേഷം യുവാവും തീകൊളുത്തി മരിച്ചു

Kerala
  •  a month ago
No Image

'മധ്യസ്ഥ ശ്രമം ഉപേക്ഷിച്ചിട്ടില്ല,  യുദ്ധം അവസാനിപ്പിക്കാന്‍ ഇരു കക്ഷികളും മുന്നോട്ടു വന്നാല്‍ ചര്‍ച്ച തുടരും' വെടിനിര്‍ത്തല്‍ ചര്‍ച്ചയില്‍ നിന്ന് പിന്മാറിയെന്ന വാര്‍ത്ത നിഷേധിച്ച് ഖത്തര്‍

International
  •  a month ago
No Image

പ്രതിഷേധം കനക്കുന്നു; മുഖം തിരിച്ച് സർക്കാർ; പൊതുപരീക്ഷാ സമയം മാറ്റില്ല 

Kerala
  •  a month ago
No Image

ബേപ്പൂര്‍ ഹാര്‍ബറില്‍ മത്സ്യബന്ധന ബോട്ടിന് തീപിടിച്ചു; രണ്ടു പേര്‍ക്ക് പൊള്ളല്‍

Kerala
  •  a month ago
No Image

വഖ്ഫ് ഭൂമി ഗിഫ്റ്റ് ആധാരമാണെന്ന കെ.എൻ.എം വാദം ഭൂമി വിറ്റവരെ സംരക്ഷിക്കാൻ

Kerala
  •  a month ago
No Image

മാലിന്യനിക്ഷേപത്തിൽ 2739 കേസുകൾ 2.66 കോടി പിഴ ചുമത്തി

Kerala
  •  a month ago
No Image

തെന്നിന്ത്യന്‍ നടന്‍ ഡല്‍ഹി ഗണേഷ് അന്തരിച്ചു

National
  •  a month ago
No Image

കറന്റ് അഫയേഴ്സ്-09-11-2024

PSC/UPSC
  •  a month ago
No Image

യുവതിയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് കത്തിച്ച്, യുവാവ് സ്വയം തീകൊളുത്തി മരിച്ചു; യുവതി ഗുരുതരാവസ്ഥയിൽ

Kerala
  •  a month ago
No Image

മലപ്പുറത്ത് ടിപ്പര്‍ ലോറി നിയന്ത്രണം വിട്ട്, നിര്‍ത്തിയിട്ട അഞ്ച് വാഹനങ്ങളില്‍ ഇടിച്ചു; അപകടത്തില്‍ രണ്ട് മരണം

Kerala
  •  a month ago