ജാഗ്രതൈ: മാല മോഷ്ടാക്കള്‍ അരികിലുണ്ട്
നീലേശ്വരം: ജില്ലയില്‍ മാല മോഷ്ടാക്കളുടെ എണ്ണം പെരുകുന്നു. കഴിഞ്ഞ ദിവസങ്ങളിലായി ഇത്തരത്തില്‍ നാലു മോഷണങ്ങളാണു നടന്നത്. കഴിഞ്ഞ ദിവസം കിനാനൂര്‍-കരിന്തളം പഞ്ചായത്തിലെ ചാമക്കുഴിയിലെ സതീശന്റെ മകള്‍ നാലു വയസുകാരി ആദിത്യയുടെ മാല പൊട്ടിച്ചതാണു സംഭവങ്ങളില്‍ അവസാനത്തേത്.
ബൈക്കില്‍ എത്തിയ രണ്ടു പേരടങ്ങുന്ന സംഘം കുടിവെള്ളം ചോദിക്കുകയും വെള്ളമെടുക്കാനായി സതീശന്റെ മാതാവ് യശോദ അകത്തേക്കു പോയപ്പോള്‍ ഇവര്‍ മാല പൊട്ടിച്ചു കടന്നു കളയുകയുമായിരുന്നു. നീലേശ്വരം പൊലിസില്‍ പരാതി നല്‍കി.
അന്വേഷണം ഊര്‍ജിതമായി നടക്കുന്നുണ്ടെങ്കിലും പ്രതികളെക്കുറിച്ചു വിവരമൊന്നും ലഭിച്ചിട്ടില്ല. ഒരാഴ്ച മുന്‍പ് പടന്നക്കാടും നെടുങ്കണ്ടയിലും സമാന രീതിയില്‍ മോഷണം നടന്നിരുന്നു. പുല്ലൂരിലും ഇത്തരത്തില്‍ മാല മോഷണം പോയിട്ടുണ്ട്. ഈ സംഭവങ്ങളിലെ പ്രതികളെ ഒന്നും തന്നെ ഇതുവരെയായും പൊലിസിനു പിടികൂടാനും കഴിഞ്ഞിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."