എ.ടി.എമ്മില്‍ എലി; കരണ്ടു തിന്നത് 12 ലക്ഷം
ടിന്‍സുകിയ(അസം): എ.ടി.എം കവര്‍ച്ചകളുടെ വാര്‍ത്തകള്‍ വരുന്നതിനിടെ അസമില്‍ നിന്ന് പുതിയ വാര്‍ത്ത. ഇത്തവണ മനുഷ്യരല്ല എലികളാണ് എ.ടി.എം തകര്‍ത്തത്. കുറഞ്ഞ സംഖ്യയല്ല അടിച്ചുമാറ്റിയത്.12 ലക്ഷം.
അസമിലെ ടിന്സുക്കിയയിലെ എ.ടി.എമ്മിനുള്ളില്‍ നുഴഞ്ഞ് കയറി ചുണ്ടെലികള്‍ 12.38 ലക്ഷം രൂപയുടെ നോട്ടുകള്‍ കരണ്ടുതിന്നു. ടിന്‍സുകിയ ലൈപുലി മേഖലയിലാണ് സംഭവം. എസ്.ബി.ഐയുടെ എ.ടി.എമ്മിലാണ് എലി വിളയാട്ടം. ഒരു സ്വകാര്യ സെക്യൂരിറ്റി കമ്പനി മെയ് 19ന് 29.48 ലക്ഷം രൂപ എ.ടി.എമ്മില്‍ നിക്ഷേപിച്ചിരുന്നു.
പിന്നീട് 20ന് എ.ടി.എം പ്രവര്‍ത്തനരഹിതമായതിനാല്‍ അടച്ചിട്ടു. ജൂണ്‍ 11 നാണ് കമ്പനി വീണ്ടും എ.ടി.എം തുറന്നത്. അപ്പോഴാണ് 29.48 ലക്ഷം രൂപ നിക്ഷേപിച്ചതില്‍ 12.38 ലക്ഷം രൂപ എലി കരണ്ടു നശിപ്പിച്ചതായി കണ്ടെത്തിയത്. നശിപ്പിക്കപ്പെട്ടതില്‍ അധികവും അഞ്ഞൂറിന്റെയും രണ്ടായിരത്തിന്റെയും നോട്ടുകളാണ്.17 ലക്ഷത്തോളം രൂപയുടെ നോട്ടുകള്‍ കേടുപാടൊന്നും പറ്റാതെ വീണ്ടെടുക്കാന്‍ സാധിച്ചെന്ന് ബാങ്ക് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സംഭവത്തില്‍ പൊലിസ് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."