സമസ്ത ബഹ്റൈന്‍ സെക്രട്ടറി ഖാസിം റഹ്മാനിയുടെ മാതാവ് നിര്യാതയായി
മനാമ: സമസ്ത ബഹ്റൈന്‍, റഹ്മാനിയ്യ അറബിക് കോളേജ് ബഹ്റൈന്‍ കമ്മറ്റി എന്നിവയുടെ ജോ.സെക്രട്ടറിയും റഹ് മാനീസ് ബഹ്റൈന്‍ ചാപ്റ്റര്‍, വയനാട് മുസ്ലിം യത്തീംഖാന ബഹ്റൈന്‍ കമ്മറ്റി എന്നിവയുടെ ജനറല്‍ സെക്രട്ടറിയുമായ ഖാസിം റഹ്മാനി പടിഞ്ഞാറത്തറ (വയനാട്) യുടെ മാതാവ് ആമിന(70) നാട്ടില്‍ നിര്യാതയായി. പരേതനായ മമ്മുട്ടി കൈപ്രവന്റെ ഭാര്യയാണ്.
മക്കള്‍: ആലി, ആസിയ, മുഹ്യുദ്ധീന്‍, നാസര്‍, മജീദ്, സഫിയ, ഖാസിം റഹ്മാനി. മരുമക്കള്‍: സുലൈഖ, ഖദീജ, സുനീറ, സജ്ന, ഷഹാന, മമ്മൂട്ടി, മുസ്തഫ. ബഹ്റൈനിലുള്ള ഖാസിം റഹ്മാനി നാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ജനാസ ഖബറടക്കം ഇന്ന് (ഞായര്‍) രാത്രി 9.മണിക്ക് പടിഞ്ഞാറത്തറതെങ്ങുമുണ്ട ജുമാമസ്ജിദ് ഖബറിസ്ഥാനില്‍ നടക്കും.
ഖാസിം റഹ്മാനിയുടെ മാതാവിന്റെ നിര്യാണത്തില്‍ സമസ്ത ബഹ്റൈന്‍, റഹ്മാനിയ്യ ബഹ്റൈന്‍ കമ്മറ്റി, റഹ്മാനീസ് അസോസിയേഷന് ബഹ്റൈന്‍ ചാപ്റ്റര്തുടങ്ങി വിവിധ സംഘടനകള്‍ അനുശോചനം അറിയിച്ചു.
ബഹ്റൈനില്‍ മയ്യിത്ത് നിസ്കാരവും പ്രത്യേക പ്രാര്‍ഥനയും ഇന്ന് (ഞായര്‍)രാത്രി 8.30ന് മനാമയിലെ സമസ്ത ബഹ്റൈന്‍ കേന്ദ്ര ആസ്ഥാനത്ത് നടക്കും. സമസ്ത ബഹ്റൈന്‍ പ്രസിഡന്റ് സയ്യിദ് ഫഖ്റുദ്ധീന്‍ കോയ തങ്ങള്‍ നേതൃത്വം നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."