HOME
DETAILS

മഹല്ലുകളില്‍ സംഘര്‍ഷം; സമസ്ത ലീഗല്‍സെല്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു

  
backup
July 09 2016 | 02:07 AM

%e0%b4%ae%e0%b4%b9%e0%b4%b2%e0%b5%8d%e0%b4%b2%e0%b5%81%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%82%e0%b4%98%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%82-%e0%b4%b8

മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ കീഴില്‍ നടന്നുവരുന്ന മഹല്ലുകളും സ്ഥാപനങ്ങളും കൈയേറാനുള്ള ശ്രമങ്ങളെ ചെറുക്കുന്നതിനു നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്നു സമസ്ത ലീഗല്‍ സെല്‍. ഇത്തരം ശ്രമങ്ങള്‍ക്കു കൂട്ടുനില്‍ക്കാന്‍ പൊലിസ് ശ്രമിക്കുന്ന പക്ഷം നേതൃസംഗമം വിളിച്ചുചേര്‍ത്ത് ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും ലീഗല്‍ സെല്‍ സംസ്ഥാന ചെയര്‍മാന്‍ ഹാജി കെ. മമ്മദ് ഫൈസി, കണ്‍വീനര്‍ പി.എ ജബ്ബാര്‍ ഹാജി, എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ എന്നിവര്‍ മലപ്പുറത്ത് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സംഘര്‍ഷാവസ്ഥ സൃഷ്ടിക്കാന്‍ ശ്രമം നടക്കുന്ന സ്ഥലങ്ങളിലെല്ലാം വ്യക്തമായ നിലപാടാണ് സമസ്ത സ്വീകരിച്ചു വന്നത്. അതേസമയം നിയമപരമായി മഹല്ല് അധികാരം ലഭിക്കില്ലെന്നു ബോധ്യപ്പെട്ട കാന്തപുരം സുന്നീ വിഭാഗം പള്ളികളും മതസ്ഥാപനങ്ങളിലും സംഘര്‍ഷമുണ്ടാക്കി പൂട്ടിക്കുകയാണ്.

പതിറ്റാണ്ടുകളായി സമസ്തയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മലപ്പുറം ജില്ലയിലെ വാഴയൂര്‍ മൂളപ്പുറം മഹല്ലിലെ ഖത്വീബിനെയും മഹല്ല് ഭാരവാഹികളെയും അക്രമിച്ച് ഭരണമാറ്റത്തിന്റെ മറവില്‍ നാട്ടില്‍ അസമാധാനം സൃഷ്ടിക്കാനാണ് കാന്തപുരം സുന്നീ വിഭാഗം ശ്രമിക്കുന്നത്. സമീപത്തെ കക്കോവ് ജുമാമസ്ജിദില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച് പള്ളി പൂട്ടിയതുപോലെ മൂളപ്പറമ്പിലും പള്ളി പൂട്ടിക്കാനുള്ള ഗൂഢശ്രമങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്.

കാന്തപുരം വിഭാഗത്തിന്റെ ഇത്തരം സമീപനങ്ങള്‍ക്കെതിരേ മലപ്പുറം ഡിവൈ.എസ്.പിക്കും കൊണ്ടോട്ടി സി.ഐക്കും കഴിഞ്ഞ ദിവസം രേഖാമൂലം പരാതി നല്‍കിയിരുന്നു. സമസ്തക്ക് വ്യക്തമായ ഭൂരിപക്ഷമുള്ള, സമാധാനപരമായി പ്രവര്‍ത്തിക്കുന്ന മഹല്ലുകളില്‍ അക്രമങ്ങള്‍ നടത്തി മഹല്ലുകള്‍ കൈയേറാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ പലയിടങ്ങളിലും നടക്കുന്നത്. തച്ചണ്ണ, പരുത്തിക്കോട്, മുടിക്കോട് തുടങ്ങിയ സ്ഥലങ്ങളിലും സമസ്തയുടെ സ്ഥാപനങ്ങള്‍ കൈയേറി പൂട്ടിക്കാനുള്ള ശ്രമത്തിലാണ് കാന്തപുരം വിഭാഗം.

ഇക്കാര്യങ്ങളിലെല്ലാം നീതിപൂര്‍വം നിലപാട് സ്വീകരിക്കുമെന്നു നേരത്തെ മുഖ്യമന്ത്രി സമസ്ത നേതൃത്വത്തെ അറിയിച്ചിരുന്നു. പുതിയ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഇക്കാര്യം മുഖ്യമന്ത്രിയെ ഉണര്‍ത്തും. സമാധാനത്തിനു വിഘാതം നില്‍ക്കുന്ന അക്രമകാരികള്‍ക്കെതിരേ നിയമപാലകര്‍ നടപടിയെടുക്കണമെന്നും ലീഗല്‍ സെല്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ചു മലപ്പുറം എസ്.പിക്ക് പരാതി നല്‍കി. കാന്തപുരം വിഭാഗത്തിന്റെ അക്രമത്തില്‍ പരുക്കേറ്റ് മലപ്പുറം സഹകരണ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെ ലീഗല്‍സെല്‍ ഭാരവാഹികള്‍ സന്ദര്‍ശിച്ചു.

കാന്തപുരം വിഭാഗത്തിന്റെ ആക്രമണം;
മൂളപ്പുറം പള്ളിയിലും ജുമുഅ മുടങ്ങി

വാഴയൂര്‍: കഴിഞ്ഞ ദിവസമുണ്ടായ കാന്തപുരം വിഭാഗത്തിന്റെ ആസൂത്രിത ആക്രമത്തെ തുടര്‍ന്ന് മൂളപ്പുറം ജുമുഅത്ത് പള്ളിയില്‍ ഇന്നലെ ജുമുഅ മുടങ്ങി. കാന്തപുരം വിഭാഗത്തിന്റെ ശക്തമായ നിലപാടുകളെ തുടര്‍ന്ന് ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാവുമെന്നതിനാലാണ് പൊലിസ് മേധാവികളുടെ നിര്‍ദേശപ്രകാരം ജുമുഅ നിസ്‌കാരം നടത്താതിരുന്നത്. അതേസമയം പള്ളിക്ക് സമീപമുള്ള മദ്‌റസയില്‍ ജുമുഅ നടത്താന്‍ തീരുമാനമായിരുന്നെങ്കിലും കാന്തപുരം വിഭാഗത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് അതും മാറ്റുകയായിരുന്നു. സമസ്തയുടെ പ്രവര്‍ത്തകര്‍ ചേര്‍ന്ന് പള്ളിക്കു സമീപമുള്ള വീട്ടുമുറ്റത്ത് വച്ചാണ് പിന്നീട് ജുമുഅ നടത്തിയത്.

സൊസൈറ്റി ആക്ട് അനുസരിച്ചും വഖഫ് റജിസ്‌ട്രേഷന്‍ അനുസരിച്ചും സമസ്തയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട സ്ഥാപനമാണ് വാഴയൂര്‍ പഞ്ചായത്തിലെ മൂളപ്പുറം ജുമാമസ്ജിദ്. പള്ളി കമ്മിറ്റി ഇമാമായി നിയമിച്ച മഹല്ല് ഖത്വീബിനെ മാറ്റണമെന്ന ആവശ്യവുമായാണ് കഴിഞ്ഞദിവസം മഗ്‌രിബ് നിസ്‌കാരത്തിനിടെ കാന്തപുരം വിഭാഗം ആസൂത്രിതമായി അക്രമം നടത്തിയത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി സുന്നി പ്രവര്‍ത്തകര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.

ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പള്ളിയുടെ അധികാരം പിടിച്ചെടുക്കാനും മഹല്ലില്‍ ഭിന്നതയുണ്ടാക്കാനും ശ്രമം നടത്തുന്ന കാന്തപുരം വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ ശക്തമായ പ്രതിഷേധമാണ് സമൂഹത്തിന്റെ വിവിധ ഭാഗത്തുനിന്നും ഉണ്ടാകുന്നത്.

എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വര്‍ക്കിങ് സെക്രട്ടറി റഷീദ് ഫൈസി വെള്ളായിക്കോടിന്റെ നേതൃത്വത്തില്‍ പരുക്കേറ്റവരെ സന്ദര്‍ശിച്ചു. പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ ഉണ്ടാകുന്ന കാന്തപുരം വിഭാഗത്തിന്റെ അക്രമങ്ങള്‍ക്കെതിരേ വാഴയൂര്‍ ക്ലസ്റ്റര്‍ എസ്.കെ.എസ്.എസ്.എഫ് കാരാടില്‍ പ്രതിഷേധ പ്രകടനം നടത്തി.

പള്ളി തുറക്കാന്‍ നടപടി വേണമെന്നാവശ്യപ്പെട്ട് ലീഗ് എം.എല്‍.എമാര്‍ മുഖ്യമന്ത്രിയെ കണ്ടു

തിരുവനന്തപുരം: സംഘര്‍ഷത്തെ തുടര്‍ന്ന് പൂട്ടിയ കൊണ്ടോട്ടിയിലെ മൂളപ്പുറം ജുമാഅത്ത് പള്ളി തുറക്കുന്നതിനു നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിംലീഗ് എം.എല്‍.എമാര്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു.

ടി.വി ഇബ്രാഹിം, എം. ഉമ്മര്‍, പി.കെ ബഷീര്‍, ആബിദ് ഹുസൈന്‍ തങ്ങള്‍ എന്നിവരടങ്ങുന്ന പ്രതിനിധി സംഘമാണ് മുഖ്യമന്ത്രിയെ കണ്ടത്. വാഴയൂര്‍ പഞ്ചായത്തിലെ മൂളപ്പുറം ജുമാഅത്ത് പള്ളിയില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഘര്‍ഷമുണ്ടായത്. തുടര്‍ന്ന് ക്രമസമാധാന പ്രശ്‌നം ചൂണ്ടിക്കാട്ടി വാഴക്കാട് പൊലിസ് ഇടപെട്ട് പള്ളി പൂട്ടുകയായിരുന്നു. സമീപത്തെ കക്കോവ് പള്ളിയും നേരത്തെ സമാനമായ പ്രശ്‌നത്തിന്റെ പേരില്‍ പൂട്ടിയിരുന്നു. പള്ളികള്‍ പൂട്ടിയതോടെ വിശ്വാസികള്‍ക്ക് ആരാധനയ്ക്കുള്ള സ്വാതന്ത്ര്യം നഷ്ടമായിരിക്കുകയാണെന്ന് ഇവര്‍ മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.

നേരിയ പ്രശ്‌നങ്ങളുടെ പേരില്‍ പള്ളികള്‍ പൂട്ടുന്നതിനു പകരം നിയമാനുസൃതം പ്രവര്‍ത്തിക്കുന്ന പള്ളികളില്‍ ആരാധനാസ്വാതന്ത്ര്യം ഉറപ്പാക്കുകയും പള്ളികള്‍ക്ക് പൊലിസ് സംരക്ഷണം നല്‍കുകയുമാണ് വേണ്ടത്. ഈ സാഹചര്യത്തില്‍ പള്ളികള്‍ തുറക്കാന്‍ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്ന് ലീഗ് എം.എല്‍.എമാര്‍ ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒഴിഞ്ഞു പോകാന്‍ നിര്‍ദ്ദേശം പിന്നാലെ തീവര്‍ഷം; ദക്ഷിണ ലബനാനില്‍ ആക്രമണം അഴിച്ചുവിട്ട് ഇസ്‌റാഈല്‍

International
  •  a month ago
No Image

ദീപാവലിനാളിൽ പുകമൂടി ഡൽഹി

National
  •  a month ago
No Image

മുനമ്പം വഖഫ് ഭൂമി വിഷയം സര്‍ക്കാര്‍ ഇടപെട്ട് പരിഹരിക്കണം- പി.കെ കുഞ്ഞാലിക്കുട്ടി

Kerala
  •  a month ago
No Image

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴക്ക് സാധ്യത

Weather
  •  a month ago
No Image

'ഇന്ത്യ ഒരു രാജ്യം ഒരു മതേതര സിവില്‍ കോഡ്' രീതിയിലേക്ക്' പ്രധാനമന്ത്രി

National
  •  a month ago
No Image

'തന്തക്ക് പറഞ്ഞാല്‍ അതിനപ്പുറത്തെ തന്തക്കാണ് പറയേണ്ടത്, അത് ഞാന്‍ പറയുന്നില്ല' സുരേഷ് ഗോപിക്ക് എം.വി ഗോവിന്ദന്റെ മറുപടി

Kerala
  •  a month ago
No Image

ഇന്ദിരാ ഗാന്ധി: ഇന്ത്യയുടെ ഉരുക്ക് വനിത 

National
  •  a month ago
No Image

'എന്റ കുഞ്ഞിന് മരുന്നിനായി ഞാന്‍ എവിടെ പോവും' യുഎന്‍ അഭയാര്‍ഥി ഏജന്‍സിയുടെ നിരോധനത്തില്‍ ആശങ്കയിലായി ഫലസ്തീന്‍ ജനത

International
  •  a month ago
No Image

കുതിച്ചുയര്‍ന്ന് പൊന്നിന്‍ വില; 20 ദിവസം കൊണ്ട് 3440 രൂപയുടെ വര്‍ധന

Business
  •  a month ago
No Image

ഭൂമി തര്‍ക്കത്തിനിടെ ഉത്തര്‍ പ്രദേശില്‍ കൗമാരക്കാരനെ തലയറുത്തുകൊന്നു

National
  •  a month ago