സംസ്ഥാനത്ത് വഖ്ഫ് ബോര്‍ഡിന്റെ പ്രവര്‍ത്തനം മാതൃകാപരമെന്ന്
കൊച്ചി: കേരളത്തില്‍ വഖ്ഫ് ബോര്‍ഡിന്റെ പ്രവര്‍ത്തനം ശ്ലാഘനീയമാണെന്നും വഖ്ഫ് ആക്ട് നടപ്പാക്കാന്‍ വലിയ ബുദ്ധിമുട്ടുകളില്ലെന്നും കേന്ദ്രവഖ്ഫ് കമ്മിഷന്‍ ജസ്റ്റിസ് സഖിയുല്ലാഖാന്‍. വഖ്ഫ് പ്രോപ്പര്‍ട്ടി ലീസിങ് നിയമത്തിന്റെ വിവിധ വശങ്ങള്‍ പഠനവിധേയമാക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച സഖിയുല്ലാഖാന്‍ കമ്മിറ്റി ഇന്നലെ കൊച്ചിയില്‍ നടത്തിയ സിറ്റിങിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ വളരെ കുറച്ച് പ്രശ്‌നങ്ങള്‍ മാത്രമേയുള്ളൂ. സംസ്ഥാന വഖ്ഫ് ബോര്‍ഡ് ഇതുമായി ബന്ധപ്പെട്ട് വിവിധ വിഷയങ്ങള്‍ കമ്മറ്റിക്ക് മുന്നില്‍ ഉന്നയിച്ചു. ഇത് അനുഭാവപൂര്‍വം പരിഗണിക്കുമെന്നും ജസ്റ്റിസ് സഖിയുല്ലാഖാന്‍ പറഞ്ഞു.
ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ വഖ്ഫ് ബോര്‍ഡിന്റെ പ്രവര്‍ത്തനം മാതൃകാപരമാണ്. മതന്യൂനപക്ഷങ്ങളെ ദേശീയതലത്തില്‍ മുഖ്യധാരയിലേക്കെത്തിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ ഏഴ് ലക്ഷം വഖ്ഫ് സ്വത്തുക്കളുണ്ട് ഇവയില്‍ നിന്നുള്ള വരുമാനം വര്‍ധിപ്പിക്കുകയും അതുപയോഗിച്ച് സമുദായ ശാക്തീകരണം സാധ്യമാക്കാനുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് സമിതി അംഗമായ ടി.ഒ നൗഷാദ് പറഞ്ഞു. സമിതി അംഗങ്ങളായ അഡ്വ.സയ്യിദ് ഹുസൈന്‍ റിസ്‌വി, ഡോ.അനില്‍ കുമാര്‍ ഗുപ്ത, ആര്‍.എസ്. സക്‌സേന എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
ഇന്നലെ സമിതി വിളിച്ചുചേര്‍ത്ത യോഗത്തില്‍ സംസ്ഥാന വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് റഷീദലി ശിഹാബ് തങ്ങളും മെമ്പര്‍മാരും പ്രധാനപ്പെട്ട വഖ്ഫ് മുതവല്ലിമാരുമായി അഭിപ്രായസ്വരൂപണം നടത്തി. വഖഫ് വസ്തുക്കളുടെ വാടക സംബന്ധിച്ച് നിയമത്തില്‍ കാതലായ ഭേദഗതി വരുത്തുന്നതിനും നിയമം പുനഃപരിശോധിക്കുന്നതിനാവശ്യമായ നടപടിയുണ്ടാകണമെന്നും യോഗത്തില്‍ ആവശ്യം ഉയര്‍ന്നുവന്നു. വഖ്ഫ് ബോര്‍ഡ് മെമ്പര്‍മാരായ എം.സി മായിന്‍ ഹാജി, അഡ്വ.പി.വി സൈനുദീന്‍, അഡ്വ.എം ശറഫുദ്ദീന്‍, നിയമ വകുപ്പ് അഡീഷനല്‍ സെക്രട്ടറി എ. സാജിത, ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ ഇന്‍ ചാര്‍ജ് യു .അബ്ദുല്‍ ജലീല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."