ഓവുചാല്‍ നവീകരണ പ്രവൃത്തി ഇഴയുന്നത് അപകടഭീഷണിയുയര്‍ത്തുന്നു
കാഞ്ഞങ്ങാട്: വിഷുത്തിരക്കിലേക്കു നീങ്ങുന്ന നഗരത്തിനു തുറന്നുകിടക്കുന്ന ഓവുചാലുകള്‍ ഭീഷണിയാകുന്നു. ഒന്നര വര്‍ഷത്തോളമായി ഓവുചാല്‍ പുനര്‍നിര്‍മാണം ഇഴഞ്ഞു നീങ്ങുകയാണ്. നഗരത്തിലെ പ്രധാന കവലയായ കോട്ടച്ചേരി കവലയില്‍ മാവുങ്കാല്‍, റെയില്‍വേ സ്റ്റേഷന്‍ എന്നീ പാതകളിലേക്കു തിരിയുന്ന ഭാഗത്ത് ഓവുചാല്‍ മൂടാത്തതോടെ ഇവിടെ അപകടത്തുരുത്തായി മാറുകയും ചെയ്തു. ഒരു മീറ്ററിലധികം ആഴത്തിലുള്ളതാണ് കുഴി.
അതേ സമയം ഓവുചാല്‍ നവീകരണ ജോലി പത്തുദിവസത്തിനകം പൂര്‍ത്തിയാക്കി കാല്‍നടയാത്രക്കാരുടെയും വ്യാപാരികളുടെയും പ്രശ്നം പരിഹരിക്കണമെന്ന ഉത്തരവ് കെ.എസ്.ടി.പി അധികൃതര്‍ കാറ്റില്‍ പറത്തിയെന്നും ആരോപണമുണ്ട്.
ഓവുചാല്‍ നവീകരണത്തെ തുടര്‍ന്ന് നഗരത്തില്‍ കാല്‍നടയാത്ര പോലും ദുസഹമാണെന്നും അതുകൊണ്ട് എത്രയും പെട്ടെന്ന് പണിപൂര്‍ത്തിയാക്കുന്നതിന് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കണമെന്നും ആവശ്യപ്പെട്ട് അഡ്വക്കറ്റ് ഗോപി ഹൊസ്ദുര്‍ഗ് ലോക് അദാലത്തില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണു പ്രവൃത്തി പത്തു ദിവസത്തിനകം പൂര്‍ത്തിയാക്കണമെന്ന് നിര്‍ദേശം നല്‍കിയത്. എന്നാല്‍ ഒരുമാസം പൂര്‍ത്തിയാവുമ്പോഴും ഓവുചാലിന്റെ അവസ്ഥ പഴയപടി തന്നെ കിടക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."