മുണ്ടക്കുളം ജലാലിയ്യ സമ്മേളനം സമാപിച്ചു; 22 'ജലാലി'കള്‍ കര്‍മവീഥിയിലേക്ക്
ജലാലിയ്യ നഗര്‍ (മുണ്ടക്കുളം): 22 യുവ പണ്ഡിത പ്രതിഭകളെയും 13 ഹാഫിളുകളെയും സമൂഹത്തിന് സമര്‍പ്പിച്ച് മുണ്ടക്കുളം ശംസുല്‍ ഉലമ മെമ്മോറിയല്‍ ഇസ്‌ലാമിക് കോംപ്ലക്‌സ് 13ാം വാര്‍ഷിക ജാമിഅ ജലാലിയ്യ ഒന്നാം സനദ് ദാന സമ്മേളനത്തിന് പരിസമാപ്തി. പൈതൃകത്തിന്റെ വെളിച്ചവും പുതുയുഗത്തിന്റെ ജ്ഞാന രീതിയും അടയാളപ്പെടുത്തിയ അക്ഷരഭൂമിയില്‍ നിന്ന് യുവ പണ്ഡിതര്‍ സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങളില്‍നിന്ന് ജലാലി ബിരുദം സ്വീകരിച്ചു. സമാപന സമ്മേളനം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു.
26ന് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ പതാക ഉയര്‍ത്തിയതോടെയാണ് സമ്മേളന പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. ആറുദിവസം നീണ്ടു നിന്ന സമ്മേളനത്തില്‍ 13 സെഷനുകളിലായി ഗഹനവും പഠനാര്‍ഹവുമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. പ്രഗത്ഭ പണ്ഡിതരും സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖരും സംസാരിച്ചു. സമാപന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ആയിരങ്ങളാണ് ജലാലിയ്യ നഗരിയിലേക്ക് ഒഴുകിയെത്തിയത്.
പാരമ്പര്യത്തിലൂന്നിയ ദഅ്‌വാ പ്രവര്‍ത്തനങ്ങളില്‍ സമഗ്ര സംഭാവനകളര്‍പ്പിച്ചവര്‍ക്കുള്ള ശംസുല്‍ ഉലമാ ജലാലിയ്യ അവാര്‍ഡ് സമസ്ത ട്രഷറര്‍ സി.കെ.എം സ്വാദിഖ് മുസ്‌ലിയാര്‍, ജാമിഅ ദാറുസ്സലാം സെക്രട്ടറി എ.വി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ എന്നിവര്‍ക്ക് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ നല്‍കി ആദരിച്ചു. ദര്‍സീ രംഗത്ത് മികച്ച സേവനമര്‍പ്പിച്ച 13 പണ്ഡിതര്‍ക്കുള്ള പുരസ്‌കാരം സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് ജന. സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ കൈമാറി.
ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, ഒ.ടി മൂസ മുസ്‌ലിയാര്‍, മാനുതങ്ങള്‍ വെള്ളൂര്, ഉമര്‍ഫൈസി മുക്കം, അബ്ദുല്‍ ഗഫൂര്‍ ദാരിമി മുണ്ടക്കുളം, സത്താര്‍ പന്തലൂര്‍, പാലത്തായി മൊയ്തു ഹാജി, മൊയ്തീന്‍ കുട്ടി ഫൈസി പുത്തനഴി, ബക്കര്‍ ഹാജി എറണാകുളം, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ, എന്‍. ശംസുദ്ദീന്‍ എം.എല്‍.എ, അബ്ദുല്‍ ഗഫൂര്‍ തിരുവനന്തപുരം പങ്കെടുത്തു. മാണിയൂര്‍ അഹമദ് മുസ്‌ലിയാരുടെ പ്രാര്‍ഥനയോടെ സമ്മേളനം സമാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."