കൃഷിവകുപ്പിന്റെ നയങ്ങള്‍ക്കെതിരേ എ.ഐ.ഡി.എ.കെ പ്രക്ഷോഭത്തിലേക്ക്
കൊച്ചി: കൃഷിവകുപ്പിന്റെ നയങ്ങള്‍ക്കെതിരേ ശക്തമായി പ്രതിഷേധിക്കാന്‍ സംസ്ഥാനത്തെ വളം കീടനാശിനി വില്‍പനക്കാരുടെ സംഘടനയായ അഗ്രോ ഇന്‍പുട്ട് ഡീലേഴ്‌സ് അസോസിയേഷന്‍ കേരള (എ.ഐ.ഡി.എ.കെ) സംസ്ഥാന കൗണ്‍സില്‍ തീരുമാനിച്ചു. കൃഷിവകുപ്പ് അടുത്തിടെ ഇറക്കിയിരിക്കുന്ന കര്‍ഷക ദ്രോഹ ഉത്തരവുകള്‍ക്കെതിരേ മുഖ്യമന്ത്രിക്ക് ഭീമഹരജി നല്‍കുവാനും യോഗം തീരുമാനിച്ചു.
ദിനംതോറും അപ്രായോഗികമായ ഉത്തരവുകളാണ് വകുപ്പില്‍നിന്നും പുറത്തുവരുന്നത്. സംസ്ഥാന അതിര്‍ത്തി കടന്നെത്തുന്ന പച്ചക്കറികളുടെ ഗുണമേന്മ പരിശോധിക്കാനോ നടപടി സ്വീകരിക്കാനോ യാതൊന്നും ചെയ്യാതെ വ്യാപാരികളെ ദ്രോഹിക്കുന്ന നടപടി നിര്‍ത്തണമെന്ന് യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കൊച്ചിയില്‍ ചേര്‍ന്ന സംസ്ഥാന കൗണ്‍സില്‍ സംഘടനയുടെ സംസ്ഥാന പ്രസിഡന്റായി വര്‍ഗീസ് തോമസ് പാലക്കാട്, സംസ്ഥാന ജനറല്‍ സെക്രട്ടറിയായി സി.എം മത്തായി കോട്ടയം എന്നിവരെ വീണ്ടും തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."