മൃതദേഹം നാട്ടിലെത്തിക്കുന്ന പദ്ധതി: പ്രചാരണങ്ങള്‍ വസ്തുതാവിരുദ്ധമെന്ന് നോര്‍ക്ക
തിരുവനന്തപുരം: ഗള്‍ഫില്‍ മരണപ്പെടുന്ന പ്രവാസി മലയാളികളുടെ മൃതദേഹം നോര്‍ക്ക മുഖാന്തരം നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് 2019-20 ബജറ്റില്‍ അവതരിപ്പിച്ച പദ്ധതിയെക്കുറിച്ച് ചില കേന്ദ്രങ്ങളില്‍ നിന്നുള്ള എതിര്‍ പ്രചാരണങ്ങള്‍ വസ്തുതാവിരുദ്ധമാണെന്ന് നോര്‍ക്ക അധികൃതര്‍ അറിയിച്ചു.
പ്രവാസി മലയാളികളുടെ ഭൗതികശരീരം നാട്ടിലെത്തിക്കുന്ന പദ്ധതിയെക്കുറിച്ച് ലോക കേരള സഭയുടെ പശ്ചിമേഷ്യന്‍ മേഖലാ സമ്മേളനത്തില്‍ മുഖ്യമന്ത്രി പ്രഖ്യാപനം നടത്തിയിരുന്നു. 2019-20 ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതി ഏപ്രില്‍ മുതലേ പ്രാബല്യത്തില്‍ വരികയുള്ളു. ഇക്കാര്യത്തില്‍ വ്യക്തമായ നിയമവും ചട്ടവും രൂപീകരിക്കേണ്ടതുണ്ട്. ഏതെല്ലാം വിഭാഗങ്ങള്‍ക്കാണ് ഈ സൗജന്യ സഹായം ലഭിക്കുക എന്നതടക്കമുള്ള കാര്യങ്ങളും നിശ്ചയിക്കാനുണ്ട്. നടപടിക്രമങ്ങള്‍ അതിവേഗം പൂര്‍ത്തീകരിച്ച് ഇത് ഉടന്‍ പ്രാബല്യത്തില്‍ വരും.
നിലവില്‍ പദ്ധതി സംബന്ധിച്ച വിവരങ്ങള്‍ നോര്‍ക്കയുടെ കോള്‍ സെന്ററില്‍ ലഭ്യമാകില്ല. ബജറ്റില്‍ അവതരിപ്പിച്ച പദ്ധതി പ്രാബല്യത്തില്‍ വരുന്നതിനനുസരിച്ച് വിശദവിവരങ്ങള്‍ നോര്‍ക്കയുടെ കോള്‍ സെന്ററിലും വെബ്‌സൈറ്റിലും ലഭിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."