HOME
DETAILS
MAL
കെ മാറ്റ് കേരള: അഞ്ചു മുതല്‍ അപേക്ഷിക്കാം
backup
March 03 2019 | 19:03 PM
തിരുവനന്തപുരം: കെ മാറ്റ് കേരള രണ്ടാമത് പരീക്ഷ ജൂണ്‍ 16ന് നടക്കും. അപേക്ഷകള്‍ ഈ മാസം അഞ്ച് മുതല്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. വിശദവിവരങ്ങള്‍ സാമസേലൃമഹമ.ശി എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി മെയ് 31 വൈകിട്ട് നാല്.
അപേക്ഷാ ഫീസ് ജനറല്‍ വിഭാഗത്തിന് 1,000 രൂപയും എസ്.സി-എസ്.ടി വിഭാഗത്തിന് 750 രൂപയുമായിരിക്കും. അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കും പരീക്ഷാഫലം പ്രതീക്ഷിക്കുന്നവര്‍ക്കും അപേക്ഷിക്കാം. ഫോണ്‍: 04712335133, 8547255133.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."