HOME
DETAILS

കൊവിഡ്; മടങ്ങുന്ന പ്രവാസികളിൽ അധിക പേരും തൊഴിൽ നഷ്ടപ്പെട്ടവർ

  
backup
May 06 2020 | 10:05 AM

54641531231231313-2020

ജിദ്ദ: കൊറോണയെ തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് മടങ്ങുന്ന മലയാളികളില്‍ നാലിലൊന്ന് പേരും തൊഴില്‍ നഷ്ടപ്പെട്ടവരാണെന്നാണ് കണക്കുകള്‍. 2013 ല്‍ സഊദി അറേബ്യയില്‍ നിതാഖാത്ത് മൂലം ഒരു ലക്ഷത്തോളം ഇന്ത്യക്കാര്‍ തൊഴില്‍ നഷ്ടപ്പെട്ട് മടങ്ങിയെന്നാണ് കണക്ക്. ഇതില്‍ പകുതിയില്‍ അധികവും മലയാളികള്‍. ഇതിനേക്കാള്‍ രൂക്ഷമായ തൊഴില്‍ നഷ്ട സാഹചര്യമാണ് നിലവില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ഉള്ളതെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.

നിരവധി സ്ഥാപനങ്ങള്‍ അടച്ച്‌ പൂട്ടി. പല കമ്പനികളും തൊഴിലാളികളെ വെട്ടിക്കുറച്ചു. ലോക്ക് ഡൗണിന് മുമ്പ് വാര്‍ഷിക അവധിക്ക് നാട്ടിലേക്ക് വന്നവരോട് തല്‍ക്കാലം തിരിച്ചെത്തേണ്ടെന്ന് നിര്‍ദേശിച്ച കമ്പനികളുമുണ്ട്.സ്വദേശത്തേക്ക് മടങ്ങാന്‍ നോര്‍ക്ക വഴി രജിസ്റ്റര്‍ ചെയ്ത വിദേശ മലയാളികളുടെ എണ്ണം നാലര ലക്ഷത്തിനു മുകളിൽ ആണ്. ഇതില്‍ ജി.സി.സിയില്‍ നിന്നുള്ള പ്രവാസികളില്‍ 25 ശതമാനം പേരും തൊഴില്‍ നഷ്ടപ്പെട്ട് വരുന്നവരാണെന്നാണ് സന്നദ്ധ സംഘടനകളുടെ കണക്ക്.നോര്‍ക്കയുടെ കണക്ക് പ്രകാരം മടങ്ങി വരുന്നവരില്‍ 61,009 പേര്‍ തൊഴില്‍ നഷ്ടപ്പെട്ടവരോ വിസാ കാലാവധി കഴിഞ്ഞവരോ ആണ്. കൂടാതെ വിസാ റദ്ദാക്കിയവര്‍ 27,100 പേരുമുണ്ട്.


അതേ സമയം നിലവിലെ പ്രതിസന്ധി മറികടക്കാന്‍ കുറഞ്ഞത് ആറുമാസമെങ്കിലും സമയം എടുക്കുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. കൊറോണ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഗള്‍ഫ് നാടുകളുടെ ജി.ഡി.പി 0.6 ശതമാനത്തിലേക്ക് താഴുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ടൂറിസം മേഖലയിലും വലിയ തിരിച്ചടിയാണ് കൊറോണ വരുത്തിവെച്ചത്.


ഹജ്ജ്, ഉംറ തീര്‍ത്ഥാടനത്തിനായി ശരാശരി രണ്ടുകോടി ആളുകളാണ് വർഷം സഊദിയിലെത്തുന്നത്. ഉംറ തീര്‍ത്ഥാടനത്തിന് നേരത്തെ വിലക്ക് കല്‍പ്പിച്ചിരുന്നു. ഹജ്ജിന് ഏത് വിധത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന കാര്യത്തില്‍ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. ശരാശരി 17 ദശലക്ഷം പേരാണ് യു.എ.ഇ യിലെത്തുന്ന സഞ്ചാരികൾ. കൊറോണയെ തുടര്‍ന്ന് ഇത് പൂര്‍ണ്ണമായും നിലച്ചിരിക്കുകയാണ്.


എന്നാൽ കൊറോണ മാറിയാല്‍ വീണ്ടും തൊഴിലിനായി ഗള്‍ഫിലേക്ക് പോകാമെന്നാണ് പലരുടേയും പ്രതീക്ഷ.എന്നാല്‍ പുതിയ സാഹചര്യത്തില്‍ ഇത് എത്രത്തോളം പ്രവാര്‍ത്തികമാവുമെന്ന് കണ്ടറിയണം. താല്‍ക്കാലികമായെങ്കില്‍ ഇവരുടെ ഗള്‍ഫ് മോഹങ്ങള്‍ പൂവണിയാന്‍ സാധ്യതയില്ല. നാട്ടിലേക്ക് വരാതെ പരമാവധി ഗള്‍ഫില്‍ തന്നെ പിടിച്ചു നില്‍ക്കാന്‍ ശ്രമിക്കുന്ന പ്രവാസികളുമുണ്ട്.


അതേ സമയം സഊദിയും കുവൈത്തും നിലവിൽ തൊഴിലാളികളുടെ ശമ്പളം വെട്ടിക്കുറക്കാന്‍ തൊഴിലുടമകള്‍ക്ക് അനുമതി നൽകുകയും ചെയ്തിട്ടുണ്ട്. സഊദിയിൽ സ്വകാര്യ മേഖലാ ജീവനക്കാരുടെ ശമ്പളം പരമാവധി 40 ശതമാനംവരെ കുറയ്ക്കാമെന്ന് മന്ത്രാലയം വ്യക്തമാക്കിയത്. അടുത്ത ആറു മാസത്തേക്ക് തൊഴില്‍ നിയമത്തില്‍ വരുത്തിയ ഭേദഗതിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.


സഊദി ക്കു പുറമെ കുവൈത്തും സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ ശമ്പളം തൊഴിലാളിയും തൊഴിലുടമയും ധാരണയി​ലെത്തി വെട്ടിക്കാന്‍ അനുമതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബഹ്‌റൈനില്‍ വ്യാപക പരിശോധന; 33 അനധികൃത തൊഴിലാളികളെ പിടികൂടി, 152 പേരെ നാടുകടത്തി

bahrain
  •  2 months ago
No Image

അബൂദബിയില്‍ മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു

uae
  •  2 months ago
No Image

ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഒരു ഗഡു ഡി.എ, ഡി.ആര്‍ അനുവദിച്ച് സര്‍ക്കാര്‍

Kerala
  •  2 months ago
No Image

എഡിഎമ്മിന്റെ മരണം; കലക്ടര്‍ക്കൊപ്പം വേദി പങ്കിടാനില്ലെന്ന് റവന്യൂ മന്ത്രി; കണ്ണൂരിലെ പരിപാടികള്‍ മാറ്റി

Kerala
  •  2 months ago
No Image

പ്രിയങ്കയും രാഹുലും പുത്തുമലയില്‍; ഉരുള്‍പൊട്ടലില്‍ ജീവന്‍നഷ്ടപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു

Kerala
  •  2 months ago
No Image

'ഗസ്സ പഴയ സമ്പദ് വ്യവസ്ഥയിലേക്ക് തിരിച്ചെത്താന്‍ 350 വര്‍ഷമെടുക്കും' യു.എന്‍

International
  •  2 months ago
No Image

വയനാടിനായി ശബ്ദമുയര്‍ത്താന്‍ രണ്ട് പ്രതിനിധികള്‍ പാര്‍ലമെന്റിലുണ്ടാകും - രാഹുല്‍ 

Kerala
  •  2 months ago
No Image

എം.എം ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിന്; മകള്‍ ആശാ ലോറന്‍സിന്റെ ഹരജി ഹൈക്കോടതി തള്ളി

Kerala
  •  2 months ago
No Image

മക്‌ഡോണാള്‍ഡ്‌സില്‍ ഭക്ഷ്യ വിഷബാധ; ഒരു മരണം, പത്തു പേര്‍ ആശുപത്രിയില്‍ 

International
  •  2 months ago
No Image

'ഇവിടെ മത്സരിക്കാന്‍ അവസരം എനിക്ക് കിട്ടിയ ആദരം, ചേര്‍ത്ത് നിര്‍ത്തണം' വയനാടിനെ കയ്യിലെടുത്ത് പ്രിയങ്ക

National
  •  2 months ago