HOME
DETAILS
MAL
തരുണ്‍ വിജയിന്റെ പ്രസ്താവന വിവേക ശൂന്യമെന്ന് മുരളീധര്‍ റാവു
backup
April 08 2017 | 22:04 PM
കോഴിക്കോട്: ദക്ഷിണേന്ത്യക്കാര്‍ കറുത്ത നിറക്കാരാണെന്ന ബി.ജെ.പി മുന്‍ എം.പി തരുണ്‍ വിജയിന്റെ വിവാദ പ്രസ്താവന വിവേകശൂന്യമെന്ന് ബി.ജെ.പി. ദേശീയ ജനറല്‍ സെക്രട്ടറി പി.മുരളീധര്‍ റാവു. തന്റെ പ്രസ്താവന വിവേകരഹിതമായിപ്പോയെന്ന് തരുണ്‍ വിജയ് തന്നെ വ്യക്തമാക്കിയ സാഹചര്യത്തില്‍ ഇനി അതെക്കുറിച്ച് മാധ്യമങ്ങള്‍ വിവാദം സൃഷ്ടിക്കേണ്ടണ്ട കാര്യമില്ലെന്നും അദേഹം കോഴിക്കോട്ട് പത്രസമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു.
നിയമരാഹിത്യത്തിന്റെ നാടായി കേരളം മാറിയിരിക്കുകയാണ്. സര്‍ക്കാര്‍ ഭരണം നടത്തുന്നത് സി.പി.എമ്മുകാര്‍ക്ക് വേണ്ടണ്ടി മാത്രമാണ്. പിണറായി സര്‍ക്കാരിന്റെ ഭരണത്തില്‍ മറ്റാര്‍ക്കും കേരളത്തില്‍ നീതി ലഭിക്കുന്നില്ലെന്നും മുരളീധര്‍ റാവു കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."