ആംആദ്മി എം.എല്‍.എയെ അറസ്റ്റ് ചെയ്തു
ന്യൂഡല്‍ഹി: സ്ത്രീയോട് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് ഡല്‍ഹി ആംആദ്മി എം.എല്‍.എയെ പൊലിസ് അറസ്റ്റ് ചെയ്തു.
ദക്ഷിണ ഡല്‍ഹി ദിയോളിയില്‍ നിന്നുള്ള എം.എല്‍.എ പ്രകാശ് ജര്വാളിനെയാണ് ഇന്നലെ പൊലിസ് അറസ്റ്റ് ചെയ്തത്. സ്ത്രീയോട് അപമര്യാദയായി പെരുമാറിയതുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 354, 506, 509, 34 എന്നീ വകുപ്പുകള്‍ ചേര്‍ത്ത് ഇദ്ദേഹത്തിനെതിരേ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തു.
നേരത്തെയും ജര്‍വാള്‍ വിവാദത്തില്‍ അകപ്പെട്ടിരുന്നു.
2014 മേയില്‍ കെജ്രീവാളിന്റെ ആദ്യ സര്‍ക്കാരിന്റെ കാലത്ത് ഡല്‍ഹി ജലബോര്‍ഡിലെ ഒരു ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ചെന്ന പരാതിയിലാണ് ജര്‍വാള്‍ അറസ്റ്റ് ചെയ്യപ്പെട്ടത്.
ഡല്‍ഹിയിലും തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പഞ്ചാബിലും ആംആദ്മിയെ ഭയപ്പെടുന്ന ബി.ജെ.പിയും മോദി സര്‍ക്കാരുമാണ് തങ്ങളുടെ നേതാക്കള്‍ക്കും ജനപ്രതിനിധികള്‍ക്കുമെതിരായ അക്രമങ്ങള്‍ക്ക് പിറകിലെന്നാണ് ആംആദ്മി ആരോപിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."