HOME
DETAILS

സംസ്ഥാനത്തെ ടൂറിസം ഉത്തരവാദിത്ത്വത്തില്‍ അധിഷ്ഠിതം: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

  
backup
June 20 2018 | 04:06 AM

%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%9f%e0%b5%82%e0%b4%b1%e0%b4%bf%e0%b4%b8%e0%b4%82-%e0%b4%89%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b0

 


തിരുവനന്തപുരം: സംസ്ഥന സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഉത്തരവാദിത്ത ടൂറിസം എന്നത് പ്രസംഗിച്ച് നടക്കാനോ, മേളകളില്‍ പ്രദശിപ്പിക്കാനോ മാത്രമുള്ള പരിപാടിയല്ലെന്ന് സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. സര്‍ക്കാരിന്റെ ടൂറിസം നയം ഉത്തരവാദിത്ത ടൂറിസത്തില്‍ അധിഷ്ഠിതമായി മാത്രമേ നടപ്പാക്കുകയുള്ളൂ.
സംസ്ഥാനത്ത് നടപ്പില്‍ വരുത്തുന്ന ഏത് ടൂറിസം പ്രവര്‍ത്തനങ്ങളും ഉത്തരവാദിത്ത ടൂറിസം ആശയങ്ങളോട് ചേര്‍ന്ന് നില്‍ക്കുന്ന കാര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയാകും ഇനി മുതല്‍ ടൂറിസം വകുപ്പ് പ്രവര്‍ത്തികുകയെന്നും, ഇതിന്റെ തുടക്കമാണ് ഇപ്പോള്‍ ഉത്തരവാദിത്വ ടൂറിസം മിഷന്‍ ഇപ്പോള്‍ നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരത്ത് സംസ്ഥാന ഉത്തരവാദിത്വ ടൂറിസം മിഷന്റെ നേതൃത്വത്തില്‍ ടൂറിസം റിസോഴ്‌സ് പേര്‍സര്‍മാരായി തിരഞ്ഞെടുക്കപ്പെട്ടവരുടെ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. കേരള ടൂറിസത്തെ റീ ബ്രാന്‍ഡ് ചെയ്യാനുള്ള സര്‍ക്കാര്‍ നടപടി അവസാന ഘട്ടത്തിലാണ്. സംസ്ഥാനത്തെ ടൂറിസം വികസനം ജനകീയ താല്‍പര്യങ്ങള്‍ മുന്‍ നിര്‍ത്തിയാണ് നടപ്പിലാക്കുന്നത്. അതിന് മുന്‍കൈയെടുക്കുന്ന ഉത്തരവാദിത്വ ടൂറിസം മിഷന്റെ പ്രവര്‍ത്തനങ്ങളെ മന്ത്രി അഭിനന്ദിച്ചു. 2008 ല്‍ കുമരകം, കോവളം, തേക്കടി, വൈത്തിരി എന്നിവടങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച ഉത്തരവാദിത്വം ടൂറിസം പദ്ധതി ഇന്ന് ടൂറിസം രംഗത്തിന്റെ നട്ടെല്ലാണ്. തദ്ദേശ വാസികള്‍ക്ക് ടൂറിസം വഴി തൊഴിലും വരുമാനവും ലഭിക്കാന്‍ ഇത് കാരണം ഏറെ സഹായകമായി.
ഇതിനോടകം തന്നെ സംസ്ഥാനത്തെ ഉത്തരവാദിത്വ ടൂറിസം പദ്ധതിക്ക് നിരവധി ദേശീയ അന്തര്‍ദേശീയ പുരസ്‌കാരങ്ങളും ലഭിച്ചു. പരമ്പരാഗത തൊഴിലുകളെ ടൂറിസം പാക്കേജുകളാക്കി മാറ്റി കള്ളുചെത്ത്, നെയ്ത്ത്, ഓലമെടയല്‍, തഴപ്പായ നെയ്ത്ത്, മണ്‍പാത്ര നിര്‍മാണം, കൈത്തറി നെയ്ത്ത്, എന്നിവയെല്ലാം സംരക്ഷിക്കാന്‍ കഴിയുമെന്ന് ഉത്തരവാദിത്ത ടൂറിസം പദ്ധതി തെളിയിച്ചതായും മന്ത്രി പറഞ്ഞു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  8 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  8 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  9 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  9 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  9 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  9 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  9 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  10 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  10 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  10 hours ago