HOME
DETAILS

മാനസികാസ്വാസ്ഥ്യമുളള സഹോദരങ്ങളെ ഏറ്റെടുക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍

  
backup
June 20 2018 | 04:06 AM

%e0%b4%ae%e0%b4%be%e0%b4%a8%e0%b4%b8%e0%b4%bf%e0%b4%95%e0%b4%be%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%be%e0%b4%b8%e0%b5%8d%e0%b4%a5%e0%b5%8d%e0%b4%af%e0%b4%ae%e0%b5%81%e0%b4%b3%e0%b4%b3-%e0%b4%b8%e0%b4%b9

 


തൃശൂര്‍ : വീടിന്റെ ശോചനീയാവസ്ഥയും വരുമാനമില്ലാമയും ദാരിദ്രവും കാരണം മാനസികാസ്വാസ്ഥ്യത്തിലേക്കും പട്ടിണിയിലുമായ വിദ്യാസമ്പന്നരായ സഹോദരങ്ങള്‍ക്ക് സൗജന്യ ഭക്ഷണം മുടക്കമില്ലാതെ നല്‍കാനും ചികിത്സ ഉറപ്പാക്കാനും ജില്ലാ കലക്ടര്‍ക്കു സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവ് നല്‍കി.
ഇതിനാവശ്യമായ ഉത്തരവ് വടക്കാഞ്ചേരി നഗരസഭാ സെക്രട്ടറിക്കു കലക്ടര്‍ നല്‍കണം. തൃശൂര്‍ പാലസ്‌റോഡ് ആലത്തൂര്‍ മഠത്തില്‍ പി.ആര്‍. വരദരാജനും സഹോദരങ്ങള്‍ക്കും തുണ നല്‍കി പരാധീനതകള്‍ പരിഹരിക്കാനാണ് കമ്മിഷന്‍ അംഗം കെ. മോഹന്‍കുമാറിന്റെ ഉത്തരവ്. അവ്യക്തമായ ഭാഷയില്‍ പി.ആര്‍ വരദരാജന്‍ കമ്മിഷന് എഴുതിയ കത്താണ് അന്വേഷണങ്ങള്‍ക്ക് വഴിതെളിച്ചത്.
കമ്മിഷന്‍ ജില്ലാ സാമൂഹിക നീതി ഓഫിസറെ നിയോഗിച്ച് അന്വേഷണം നടത്തി.
പരാതിക്കാരനും സഹോദരന്‍ പി.ആര്‍ വിശ്വനാഥനും മാനസികാസ്വാസ്ഥ്യം ബാധിച്ചവരാണ്. വരദരാജനെ എസ്.ബി.ഐയില്‍ ജോലി ചെയ്യവേ സര്‍വിസില്‍ നിന്നും പിരിച്ചുവിട്ടു.
മാനസികരോഗത്തിന് ചികിത്സ തേടിയെന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മാത്രമേ ജോലിയില്‍ പുന:പ്രവേശനം അനുവദിക്കുകയുള്ളൂവെന്നാണ് റിപ്പോര്‍ട്ട്.
ഇവരുടെ പിതാവ് റെയില്‍വേയില്‍ ഉദ്യോഗസ്ഥനായിരുന്നു. അവിവാഹിതനും അസുഖബാധിതനുമായ പരാതിക്കാരന്റെ സഹോദരനു കുടുംബ പെന്‍ഷന് അര്‍ഹതയുണ്ടെങ്കിലും നാഷനല്‍ ട്രസ്റ്റ് നിയമപ്രകാരം ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് രേഖ ഹാജരാക്കിയാല്‍ മാത്രമേ റെയില്‍വേയില്‍ നിന്നും പെന്‍ഷന്‍ ലഭിക്കുകയുള്ളൂ.
സര്‍ട്ടിഫിക്കേറ്റ് വാങ്ങാനുള്ള മാനസിക-ശാരീരിക ശേഷി ഇവര്‍ക്കില്ല. തൊഴിലും വരുമാനവുമില്ലെന്നും മോശമായ സാഹചര്യങ്ങളില്‍ ജീവിച്ചു നിരാശരായ ഇവര്‍ വീടിനു പുറത്തിറങ്ങാറില്ലെന്നും ആളുകളെ കാണാറില്ലെന്നും വീട് വൃത്തിയാക്കാറില്ലെന്നും സാമൂഹിക നീതി ജില്ലാ ഓഫിസര്‍ കമ്മിഷനെ അറിയിച്ചു.
മഴ പെയ്താല്‍ ചോരുന്ന വീട്ടില്‍ നിന്നും വൈദ്യുതാഘാതമേല്‍ക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.ബ്രാഹ്മണ സമുദായാംഗങ്ങളായ ഇവര്‍ക്ക് ബ്രാഹ്മണസഭ നല്‍കുന്ന അഞ്ചു കിലോ അരി മാത്രമാണു ഉപജീവനമാര്‍ഗം. മാനസികാസ്വാസ്ഥ്യത്തിന് ചികിത്സ തേടണമെന്ന് ഡോക്ടര്‍ പറഞ്ഞിട്ടും ഇവര്‍ സമ്മതിക്കുന്നില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.
പി.ആര്‍ വരദരാജന് ബാങ്കില്‍ നിന്നും ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ വാങ്ങി നല്‍കാന്‍ തൃശൂര്‍ ജില്ലാ ലീഗല്‍ സര്‍വിസ് അതോറിറ്റി നടപടിയെടുക്കണം.
സൗജന്യ ഭക്ഷണത്തിനും ചികിത്സക്കും പുറമേ ഇവരുടെ വീട് നവീകരിക്കാന്‍ വടക്കാഞ്ചേരി നഗരസഭാ സെക്രട്ടറി നടപടിയെടുക്കണം. ഇതിനുപുറമേ പരാതിക്കാരന്റെ കുടുംബത്തിനു അര്‍ഹതപ്പെട്ട പെന്‍ഷനും സൗജന്യ റേഷനും മറ്റ് ആനുകൂല്യങ്ങളും തൃശൂര്‍ ജില്ലാ കലക്ടര്‍ അനുവദിക്കണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  40 minutes ago
No Image

പാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ 

Kerala
  •  an hour ago
No Image

തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് മരത്തിലിടിച്ച് 12 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

Kerala
  •  an hour ago
No Image

അല്ലു അര്‍ജുന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി

Kerala
  •  2 hours ago
No Image

ജോലിക്കെത്തിയതിൻ്റെ പിറ്റേന്ന് 37 പവൻ സ്വർണം കവർച്ച നടത്തി മുങ്ങിയ പ്രതികൾ പിടിയിൽ

latest
  •  2 hours ago
No Image

ഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി

qatar
  •  2 hours ago
No Image

രേണുകാ സ്വാമി കൊലക്കേസ്: കന്നട നടന്‍ ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം

National
  •  3 hours ago
No Image

വെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി 

Saudi-arabia
  •  3 hours ago
No Image

അല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി

National
  •  3 hours ago
No Image

ആലപ്പുഴയില്‍ മകന്റെ കുത്തേറ്റ പിതാവ് ചികിത്സയ്ക്കിടെ മരിച്ചു, മകന്‍ അറസ്റ്റില്‍

Kerala
  •  3 hours ago