സര്‍ക്കാര്‍ പരസ്യം: മുസ്്‌ലിംലീഗ് പരാതി നല്‍കും
മലപ്പുറം: പൊതുഖജനാവില്‍ നിന്നും കോടികള്‍ മുടക്കി ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സര്‍ക്കാര്‍ പരസ്യം നല്‍കിയതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് മുസ്‌ലിംലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു.
മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച പെരുമാറ്റ ചട്ടം നിലനില്‍ക്കെയാണ് സര്‍ക്കാര്‍ പൊതുഖജനാവിലെ ഫണ്ടുപയോഗിച്ച് 'ജിഷ്ണു കേസ് പ്രചാരണമെന്ത്, സത്യമെന്ത്' എന്ന തലക്കെട്ടില്‍ മാധ്യമങ്ങളില്‍ പരസ്യം നല്‍കിയത്.
ജിഷ്ണുവിന്റെ മാതാവിനോട് പൊലിസ് കാണിച്ച ക്രൂരത മലപ്പുറം തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചചെയ്യപ്പെട്ട വിഷയമാണ്. കേരളത്തിലെ ഓരോ ഗ്രാമങ്ങളിലെ ജനങ്ങള്‍ക്കിടയിലും വ്യാപകമായി ഈ പ്രശ്‌നം ഉയര്‍ന്നു വന്നിട്ടുണ്ട്. ജിഷ്ണുവിന്റെ കുടുംബം ഒന്നടങ്കം ഈ വിഷയത്തില്‍ നിരാഹാരം തുടരുകയാണ്.
സര്‍ക്കാരിനും ഇടതു പക്ഷത്തിനും തെരഞ്ഞെടുപ്പില്‍ ഈ പ്രശ്‌നം ക്ഷീണം ചെയ്യുമെന്ന കാര്യത്തില്‍ സംശയമില്ല. വോട്ടര്‍മാരെ വാര്‍ത്താമാധ്യമങ്ങളില്‍ പരസ്യം നല്‍കി സ്വാധീനിക്കാനുള്ള ഉദ്യേശത്തോടെ തന്നെയാണ് പരസ്യം നല്‍കിയിട്ടുള്ളത്. ജനപ്രാതിനിധ്യ നിയമമനുസരിച്ച് വ്യക്തമായ അഴിമതിയാണ് സര്‍ക്കാര്‍ നടത്തിയിട്ടുള്ളത്. ഇക്കാര്യങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മിഷന് നല്‍കുന്ന പരാതിയില്‍ ബോധിപ്പിക്കുമെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."