HOME
DETAILS

കശ്മിരിലെ മുന്നാക്ക സംവരണം എരിതീയിലെ എണ്ണ

  
backup
March 03 2019 | 19:03 PM

editorial-04-03-2019

 

പാകിസ്താനില്‍നിന്നും തീവ്രവാദികളില്‍നിന്നും ഒരേസമയം ജീവന് ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന കശ്മിര്‍ ജനതയെ കൂടുതല്‍ പീഡിപ്പിക്കുന്ന നടപടികളാണ് കേന്ദ്ര സര്‍ക്കാരില്‍നിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.


ഭരണാധികാരികളുടെ കണ്ണില്‍ സംശയങ്ങള്‍ക്കിരയായും തീവ്രവാദികളുടെയും പാകിസ്താന്റെയും വെടിയുണ്ടകളെ ഭയപ്പെട്ടും ദിവസങ്ങള്‍ തള്ളിനീക്കേണ്ട ദുര്‍ഗതിയിലാണിന്ന് കശ്മിര്‍ ജനത. ഓരോ ദിവസവും തീ തിന്ന് ജീവിക്കാന്‍ വിധിക്കപ്പെട്ട ഹതഭാഗ്യരായ ജനതയെ തീവ്രവാദത്തിലേക്ക് തള്ളിവിടുന്ന നടപടികളാണ് കേന്ദ്രസര്‍ക്കാരില്‍നിന്ന് ദിനേനയെന്നോണം ഉണ്ടായിക്കൊണ്ടിരിക്കുന്നത്.


അതില്‍ ഏറ്റവും അവസാനത്തേതാണ് കശ്മിരിലെ മുന്നാക്ക വിഭാഗക്കാര്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. തികച്ചും ഭരണഘടനാവിരുദ്ധമായ ഈ തീരുമാനം കശ്മിരിനെ കൂടുതല്‍ അരാജകത്വത്തിലേക്ക് തള്ളിവിടാനും കശ്മിര്‍ ജനതയെ കൂടുതല്‍ ഒറ്റപ്പെടുത്താനും മാത്രമേ ഉതകൂ.


കേന്ദ്രത്തിന്റെ തീരുമാനത്തിനെതിരേ കശ്മിരിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ സുപ്രിംകോടതിയെ സമീപിച്ചിരിക്കുകയാണിപ്പോള്‍. ഭരണഘടനയില്‍ കശ്മിരിനെ സംബന്ധിച്ച 35-എ വകുപ്പിന്റെ നഗ്നമായ ലംഘനമാണിവിടെ നടന്നിരിക്കുന്നത്. 35- എ വകുപ്പ് ഇല്ലാതാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ കുത്സിത നീക്കമായി വേണം സംവരണ തീരുമാനത്തെ കാണാന്‍. ജമ്മു കശ്മിരിന് പ്രത്യേക പദവി നല്‍കുന്നതാണ് ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 35-എ. കശ്മിരിന് പ്രത്യേക പദവി നല്‍കിക്കൊണ്ടുള്ള ഭരണഘടനയിലെ 35-എ വകുപ്പു പ്രകാരം കശ്മിരിനെ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന് സ്വയം ഒരു തീരുമാനമെടുക്കാനുള്ള അവകാശമില്ല.


കശ്മിര്‍ നിയമസഭയുടെ അനുമതിയോടെ മാത്രമേ സംസ്ഥാനത്തെ സംബന്ധിച്ച എന്തു തീരുമാനവും കൈക്കൊള്ളുവാന്‍ കേന്ദ്ര സര്‍ക്കാരിന് സാധിക്കുകയുള്ളു. ജവഹര്‍ ലാല്‍ നെഹ്‌റുവിന്റെ കാലംമുതല്‍ ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയതാണ് കശ്മിരിനുള്ള പ്രത്യേക പദവി. കശ്മിരിന് പ്രത്യേക പദവി നല്‍കാന്‍ ചില കാരണങ്ങളുമുണ്ടായിരുന്നു. സ്വാതന്ത്ര്യാനന്തരം കശ്മിരിനെ ഇന്ത്യയോടു കൂട്ടിച്ചേര്‍ക്കുമ്പോള്‍ കശ്മിരും ഇന്ത്യയും ഉണ്ടാക്കിയ കരാര്‍ ഉടമ്പടിയാണ് ഭരണഘടനയില്‍ ചേര്‍ത്തത്. ഇതുപ്രകാരം സംസ്ഥാനത്ത് ഭൂമി വാങ്ങുവാന്‍ കശ്മിരികള്‍ക്ക് മാത്രമേ അവകാശമുള്ളൂ.


കശ്മിരിന്റെ ഈ പ്രത്യേക പദവി എടുത്തുകളയണമെന്നാവശ്യപ്പെട്ട് സംഘ്പരിവാര്‍ കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ സുപ്രിംകോടതിയെ സമീപിച്ചതാണ്. രാജഭരണ കാലം തൊട്ടുതന്നെ പുറം നാടുകളില്‍നിന്ന് കടന്നുവരുന്നവരെ അവരുടെ പൗരന്മാരായി രാജഭരണകൂടം അംഗീകരിച്ചിരുന്നില്ല.


ഇന്ത്യ സ്വതന്ത്രമായപ്പോള്‍ ജമ്മു കശ്മിര്‍ ഇന്ത്യയുടെ ഭാഗമായി.1947 ഒക്ടോബര്‍ 26നായിരുന്നു കശ്മിര്‍ ഇന്ത്യയുടെ ഭാഗമായത്. പ്രതിരോധം, വിദേശകാര്യം, വാര്‍ത്താവിനിമയം എന്നിവ ഒഴികെ ബാക്കിയുള്ള എല്ലാ അധികാരങ്ങളും അവകാശങ്ങളും കശ്മിര്‍ മഹാരാജാവില്‍ നിക്ഷിപ്തമായിരുന്നു. അതാണ് ഭരണഘടനയില്‍ 35-എ വകുപ്പായി എഴുതിച്ചേര്‍ത്തത്.
കശ്മിരിന് ആര്‍ട്ടിക്കിള്‍ 370 പ്രകാരം പ്രത്യേക ഭരണഘടനാ പദവി നല്‍കുകയും ചെയ്തു. കശ്മിരിലെ ജനങ്ങള്‍ക്ക് പ്രത്യേക അവകാശങ്ങള്‍ പതിച്ചുനല്‍കുന്ന ആര്‍ട്ടിക്കിള്‍ 35-എ ആര്‍ട്ടിക്കിള്‍ 370ന്റെ കൂടെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു മന്ത്രിസഭയുടെ ഉപദേശപ്രകാരം അന്ന് രാഷ്ട്രപതിയായിരുന്ന ഡോ. രാജേന്ദ്രപ്രസാദ് അംഗീകരിക്കുകയും ചെയ്തു.
ആര്‍ട്ടിക്കിള്‍ 35-എ മാത്രമല്ല ജമ്മു കശ്മിരിന് പ്രത്യേക പദവി നല്‍കുന്ന 370 -എ വകപ്പും എടുത്തുകളയണമെന്നാണിപ്പോള്‍ സംഘ്പരിവാര്‍ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. ഈയൊരു പശ്ചാത്തലത്തില്‍ വേണം കശ്മിരില്‍ മുന്നാക്കക്കാര്‍ക്ക് പത്ത് ശതമാനം സംവരണം നല്‍കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ കാണാന്‍. ഇതുവഴി ഭരണഘടനയിലെ 35 -എ വകുപ്പ് തകര്‍ക്കുക എന്നതാണ് ബി.ജെ.പി സര്‍ക്കാരിന്റെ ലക്ഷ്യം. കശ്മിരിലെ ഗവര്‍ണര്‍ ഭരണത്തിന് കീഴില്‍ ഇത്തരം ഭരണഘടനാവിരുദ്ധ തീരുമാനങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ കൈക്കൊള്ളുന്നത് കശ്മിര്‍ ജനതയെ മനഃപൂര്‍വം ദ്രോഹിക്കാനാണ്. കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരേ ജനങ്ങള്‍ തെരുവിലിറങ്ങുമ്പോള്‍ പട്ടാളത്തെ ഉപയോഗിച്ച് അവരെ വെടിവച്ച് കൊല്ലാം. തീവ്രവാദികളായി ചിത്രീകരിക്കാം. അതുവഴി അവരെ പാര്‍ശ്വവല്‍ക്കരിക്കാം.


വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഹിന്ദുത്വ ശക്തികളെ ഉത്തേജിപ്പിച്ച് ഇന്ത്യയുടെ ഇതരഭാഗങ്ങളില്‍നിന്ന് വോട്ട് നേടാം. ഇതൊക്കെയായിരിക്കണം കശ്മിരില്‍ മുന്നാക്കക്കാര്‍ക്ക് പത്ത് ശതമാനം സംവരണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ബി.ജെ.പി സര്‍ക്കാര്‍ തീരുമാനത്തിന്റെ പിന്നില്‍. കലുഷവും അസ്വസ്ഥവുമായ കശ്മിര്‍ മനസാണ് പാകിസ്താനും തീവ്രവാദികള്‍ക്കും കശ്മിരില്‍ അനുകൂലമായ സാഹചര്യമൊരുക്കുന്നത്. അതിന്റെ ഫലമായിട്ടാണ് ഇപ്പോഴും അതിര്‍ത്തിയില്‍ പാകിസ്താന്‍ തുരുതുരാ വെടിയുതിര്‍ക്കുന്നതെന്നും ഓരോ ദിവസവും നമുക്ക് നമ്മുടെ സൈനികരെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നതെന്നും ബി.ജെ.പി സര്‍ക്കാര്‍ ഇതോടൊപ്പം ഓര്‍ക്കുന്നത് നന്ന്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി

Kerala
  •  22 days ago
No Image

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍

Kerala
  •  22 days ago
No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  22 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  22 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  22 days ago
No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  22 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  22 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  22 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  22 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  22 days ago