തന്റെ പേരില്‍ വ്യാജ ട്വിറ്റര്‍ അക്കൗണ്ടെന്ന് കേന്ദ്ര മന്ത്രി അനുപ്രിയ
ന്യൂഡല്‍ഹി: തന്റെ പേരില്‍ വ്യാജ ട്വിറ്റര്‍ അക്കൗണ്ട് ഉണ്ടാക്കി പോസ്റ്റുകളിട്ടതിനെതിരേ കേന്ദ്രമന്ത്രി അനുപ്രിയ പട്ടേല്‍ പരാതി നല്കി. ഈ വ്യാജ എക്കൗണ്ടിലൂടെ വിവാദപരമായ പോസ്റ്റുകള്‍ ഇട്ടതായും മന്ത്രി പരാതിയില്‍ പറഞ്ഞു. അതിനിടെ അനുപ്രിയ പട്ടേലിനെ കേന്ദ്ര മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയതിനെതിരേ മാതാവ് രംഗത്തെത്തിയത് കഴിഞ്ഞ ദിവസം വാര്‍ത്തയായിരുന്നു.
ബി.ജെ.പിയുമായുള്ള സഖ്യം തങ്ങള്‍ ഒഴിവാക്കുന്നതായി അപ്നാ ദള്‍ നേതാവും അനുപ്രിയയുടെ അമ്മയുമായ കൃഷ്ണ പട്ടേലാണ് പറഞ്ഞത്. സഖ്യത്തിന്റെ മാന്യത ബി.ജെ.പി കാണിച്ചില്ലെന്ന് അവര്‍ കുറ്റപ്പെടുത്തി. പാര്‍ട്ടിയെ നയിക്കുന്നതുമായി ബന്ധപ്പെട്ട് ഏറെക്കാലമായി അമ്മയും മകളും തമ്മില്‍ അധികാര തര്‍ക്കം നടക്കുകയാണ്. മോദി സര്‍ക്കാരില്‍ ആരോഗ്യം, കുടുംബക്ഷേമം വകുപ്പുകളാണ് അനുപ്രിയ കൈകാര്യം ചെയ്യുന്നത്.
അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശില്‍ ബി.ജെ.പിയുടെ സഖ്യകക്ഷിയാണ് അനുപ്രിയ പട്ടേലിന്റെ പാര്‍ട്ടിയായ അപ്നാ ദള്‍. അനുപ്രിയയുടെ അമ്മ കൃഷ്ണ പട്ടേലാണ് അപ്നാ ദള്‍ അധ്യക്ഷ.
2009ല്‍ അനുപ്രിയയുടെ പിതാവ് സോണലാല്‍ പട്ടേല്‍ അപകടത്തില്‍ കൊല്ലപ്പെട്ടതോടെയാണ് കൃഷ്ണ പട്ടേല്‍ പാര്‍ട്ടിയുടെ ചുമതല ഏറ്റെടുത്തത്. ഇതിനുശേഷമാണ് അമ്മയും മകളും തമ്മിലുള്ള അധികാരത്തര്‍ക്കം തുടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."