പ്രവാസികളുടെ മടക്കം; വിമാന സര്‍വീസുകളില്‍ മാറ്റം
ജിദ്ദ: കൊവിഡ് പശ്ചാത്തലത്തില്‍ പ്രവാസികളെ മടക്കി കൊണ്ടു വരാനുള്ള വിമാന സര്‍വ്വീസുകള്‍ നാളെ ആരംഭിക്കാനിരിക്കെ സഊദിയിലെ റിയാദില്‍ നിന്നും ഖത്തറിലെ ദോഹയില്‍ നിന്നുള്ള വിമാന സര്‍വീസ് മറ്റന്നാളത്തേക്ക് മാറ്റി.
സഊദിയില്‍ നിന്നും നാളെ കരിപ്പൂരിലേക്ക് നടത്താനിരുന്ന വിമാന സര്‍വീസ് മറ്റന്നാളത്തേക്ക് മാറ്റി. മലപ്പുറം ജില്ലാ കലക്ടറാണ് ഇക്കാര്യം അറിയിച്ചത്.
ഖത്തറിലെ പ്രവാസികളേയും കൊണ്ട് നാളെ ദോഹയില്‍ നിന്ന് പുറപ്പെടേണ്ട വിമാനം ശനിയാഴ്ചയിലേക്ക് മാറ്റി. അതേസമയം ഞായറാഴ്ച തിരുവനന്തപുരത്തേക്കുള്ള വിമാന സമയത്തില്‍ മാറ്റമില്ല. ഗള്‍ഫില്‍ നിന്ന് തന്നെ പുറപ്പെടേണ്ടിയിരുന്ന ആദ്യ മടക്ക യാത്രാവിമാനമായിരുന്നു നാളെ 11.30ന് ദോഹയില്‍ നിന്നുള്ള വിമാനം. 200 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. അതിന്റെ നടപടിക്രമങ്ങളെല്ലാം ഖത്തര്‍ ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ പുരോഗമിച്ചിരുന്നു.
അതേ സമയം സര്‍വ്വീസുകള്‍ നാളെ ആരംഭിക്കാനിരിക്കെ വിപുലമായ ഒരുക്കങ്ങളുമായി എയര്‍ ഇന്ത്യ എകസ്പ്രസ്. ആദ്യ ഷെഡ്യൂളില്‍ 13 സര്‍വീസുകളാണ് പ്രവാസികളെയും കൊണ്ട് മടങ്ങിയെത്തുന്നത്. ഇതിനായി എട്ട് വിമാനങ്ങളാണ് സജ്ജമാക്കിയിട്ടുള്ളത്.
ഓരോ യാത്രക്കാരനും രണ്ടു മാസ്‌കുകളും സാനിറ്റൈസറും ലഘു ഭക്ഷണ കിറ്റും നല്‍കും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, ചെന്നൈ, ഡല്‍ഹി എന്നിവിടങ്ങളിലേക്കാണ് സര്‍വീസുകള്‍ ഉണ്ടാകുക. 60 പൈലറ്റുമാര്‍, 120 ക്യാബിന്‍ ക്രൂ, 500 ഗ്രൗണ്ട് ഹാന്‍ഡ്ലിങ് ജീവനക്കാര്‍ എന്നിവരാണ് ഈ ദൗത്യത്തിന്റെ ഭാഗമാകുന്നത്. ആദ്യ ഷെഡ്യൂളില്‍ ഉള്ള ജീവനക്കാരുടെ കൊവിഡ് ടെസ്റ്റ് പൂര്‍ത്തിയായി.
പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനായി വിമാനങ്ങള്‍ നാളെ ഉച്ചക്ക് 12 .30 ന് കേരളത്തില്‍ നിന്നും തിരിക്കും. പ്രവാസികളെ കയറ്റി ഉടന്‍ തന്നെ മടങ്ങും. പ്രവാസികളുമായി ഉച്ചയ്ക്ക് 2.10ന് ദുബായില്‍ നിന്ന് കോഴിക്കോടേക്കും അബുദാബിയില്‍ നിന്ന് കൊച്ചിയിലേക്കും രണ്ട് വിമാനങ്ങളാണ് എത്തുന്നത്. കൊച്ചിയിലും കോഴിക്കോടും വിമാനങ്ങള്‍ നാളെ രാത്രി 9.40 ന്എത്തുമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു. അറിയിപ്പ് ലഭിച്ച യാത്രക്കാര്‍ അഞ്ച് മണിക്കൂര്‍ മുമ്പ് വിമാനത്താവളത്തിലെത്തണമെന്ന് ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഓരോ വിമാനത്തിലും 170 ല്‍ താഴെ യാത്രക്കാരും ആറ് ജീവനക്കാരുമാണ് ഉണ്ടാകുക. രാജ്യത്തെ പതിമൂന്ന് നഗരങ്ങളിലേക്കാണ് ആദ്യ ഘട്ടത്തില്‍ പ്രവാസികളെ തിരികെയെത്തിക്കുന്നത്. ഗള്‍ഫിലെ ആറു രാജ്യങ്ങളിലേക്ക് ആദ്യ ആഴ്ച സര്‍വ്വീസുകളുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."