HOME
DETAILS
MAL
വില്ലേജ് ഓഫിസറുടെ തെറ്റായ ഉത്തരവ് പിന്‍വലിക്കണം: കര്‍ഷക കോണ്‍ഗ്രസ്
backup
April 08 2017 | 22:04 PM
പേരാമ്പ്ര: ചക്കിട്ടപ്പാറ പഞ്ചായത്തിലെ പടിയറ ചെറിയാന്റെ വീടിന് ഭീഷണിയായ മണ്‍തിട്ട മാറ്റുന്നത് തടഞ്ഞുകൊണ്ടുള്ള ചെമ്പനോട വില്ലേജ് ഓഫിസറുടെ ഉത്തരവ് പിന്‍വലിക്കണമെന്ന് കര്‍ഷക കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
ചെറിയാനെ നിരന്തരമായി പീഡിപ്പിക്കുന്ന സി.പിഎമ്മിന് സഹായകരമായ നിലപാടാണ് വില്ലേജ് ഓഫിസര്‍ സ്വീകരിച്ചതെന്നും മേഖല കര്‍ഷക കോണ്‍ഗ്രസ് നേതൃത്വ യോഗം കുറ്റപ്പെടുത്തി.
ജില്ലാ പ്രസിഡന്റ് ഐപ്പ് വടക്കേതടം ഉദ്ഘാടനം ചെയ്തു. പാപ്പച്ചന് കൂനംതടം അധ്യക്ഷനായി.
എന്‍. ചന്ദ്രന്, എന്‍. രാജശേഖരന്, ജോസ്കാരി വേലി, ബിജു കണ്ണന്തറ, രാജേഷ് തറവട്ടത്ത്, ജോര്‍ജ് മൂക്കള്ളില്, പ്രസാദ് ജോര്‍ജ്, ഷൈല ജെയിംസ്, ടി.എം ശൈല, ബാബു കൂനംതടം, എം. അശോകന്, സി.കെ ബാലന് സംസാരിച്ചു. ചൊവ്വാഴ്ച കാലത്ത് ചെമ്പനോട വില്ലേജ് ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."