വിദ്യാലയ പരിസരങ്ങളില്‍ പരിശോധന കര്‍ശനമാക്കണം: എസ്.കെ.എസ്.എസ്.എഫ് ട്രന്റ് ജില്ലാ സമിതി
പാലക്കാട് : വിദ്യാലയങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതോടൊപ്പം ലഹരി മാഫിയകളും സജീവ മാകുന്ന കാഴ്ച്ചകളാണ് മുന്നിലുള്ളതെന്ന് എസ്.കെ.എസ്.എസ്.എഫ് ട്രന്റ് ജില്ലാ സമിതി കുറ്റപ്പെടുത്തി. വിദ്യാലയങ്ങളെയും വിദ്യാര്‍ഥികളെയും കേന്ദ്രീകരിച്ച് ലഹരി വില്പന പൊടിപൊടിക്കുകയാണ്. ഈ പ്രവണതക്ക് അറുതി വരണം. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരത്ത് പരിശോധന കര്‍ശ്ശനമാക്കണം.വില്പനക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ട് വരണം. ഇതിനായി പ്രത്യേക പൊലിസ് സ്ക്വാഡ് രംഗത്തിറങ്ങണമെന്നും എസ്.കെ.എസ്.എസ്.എഫ് ആവശ്യപ്പെട്ടു. വിദ്യാര്‍ഥി സമൂഹത്തിന് ശരിയായ ബോധവല്‍ക്കരണം അനിവാര്യമാണ്. ഇതിനായി നിയമ വകുപ്പിന്റേയും ആരോഗ്യ വകുപ്പിന്റേയും ബോധവല്‍ക്കരണ പദ്ധതികള്‍ വിദ്യാലയങ്ങളില്‍ നടപ്പിലാക്കാന്‍ ജില്ല വിദ്യാഭ്യാസ മേധാവി ഉത്തരവിറക്കണം. ഇക്കാര്യം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് എസ്.കെ.എസ്.എസ്.എഫ് പാലക്കാട് ജില്ല ട്രന്റ് സമിതിഅംഗങ്ങളായ സി കെ മുഷ്താഖ് ഒറ്റപ്പാലം, ബാബു മാസ്റ്റര്‍ ,ശാഫി മാസ്റ്റര്‍ ഒറ്റപ്പാലം, ഉബൈദ് ആക്കാടന്‍ എന്നിവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."