വിങ് കമാന്‍ഡര്‍ അഭിനന്ദന്റെ നട്ടെല്ലിന് താഴെ പരുക്ക്
ന്യൂഡല്‍ഹി: പാക് പിടിയില്‍ നിന്ന് മോചിതനായി ഇന്ത്യയില്‍ തിരിച്ചെത്തിയ വ്യോമസേനാ പൈലറ്റ് വിങ് കമാന്‍ഡര്‍ അഭിനന്ദന്റെ നട്ടെല്ലിനു താഴെയായി പരുക്കുണ്ടെന്നു സ്‌കാനിങ് റിപ്പോര്‍ട്ട്. വിമാനത്തില്‍നിന്ന് പുറത്തേക്കു ചാടിയപ്പോഴുണ്ടായ പരുക്കായിരിക്കാം ഇതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇദ്ദേഹത്തിന്റെ ശരീരത്തില്‍ പാകിസ്താന്‍ രഹസ്യ ഉപകരണങ്ങളൊന്നും ഘടിപ്പിച്ചിട്ടില്ലെന്നും പരിശോധനയില്‍ വ്യക്തമായതായി വാര്‍ത്താ ഏജന്‍സി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.
പാകിസ്താനിലെ 60 മണിക്കൂര്‍ നീണ്ട തടവിനുശേഷം ഇന്ത്യയില്‍ തിരികെ എത്തിയ അഭിനന്ദന്‍ സൈനിക ചട്ടങ്ങള്‍ പ്രകാരമുള്ള നടപടി ക്രമങ്ങളിലൂടെയാണ് കടന്നു പോകുന്നത്. പാകിസ്താനില്‍ എത്തിയത് എങ്ങനെ, അവിടെ നേരിട്ട ഉപദ്രവങ്ങള്‍ എന്തൊക്കെ തുടങ്ങിയ വിവരങ്ങള്‍ ശേഖരിക്കാന്‍ അദ്ദേഹത്തെ ഉദ്യോഗസ്ഥര്‍ വിശദമായ ചോദ്യം ചെയ്യലിനു വിധേയനാക്കും.
വ്യോമസേന ഇന്റലിജന്‍സ്, ഐ.ബി, റോ എന്നീ ഏജന്‍സികള്‍ ആണ് വിവരങ്ങള്‍ ശേഖരിക്കുക. പാകിസ്താന്‍ പുറത്തുവിട്ട അഭിനന്ദന്റെ വിഡിയോ ഭീഷണിപ്പെടുത്തിയാണ് ചിത്രീകരിച്ചതെന്നു വ്യക്തമായാല്‍ ജനീവ കണ്‍വന്‍ഷന്റെ ലംഘനമായി ഉന്നയിക്കാനും ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്. ആശുപത്രിയിലെത്തിയ പ്രതിരോധ മന്ത്രിയെയും വ്യോമസേനാ മേധാവിയെയും അഭിനന്ദന്‍ കഴിഞ്ഞ ദിവസം ഇക്കാര്യങ്ങള്‍ ധരിപ്പിച്ചിരുന്നു.
പാക് സൈനിക ഉദ്യോഗസ്ഥരില്‍നിന്ന് ശാരീരിക ഉപദ്രവം ഉണ്ടായില്ലെന്നും മാനസികമായി വളരെയധികം പീഡിപ്പിച്ചെന്നും അഭിനന്ദന്‍ പറഞ്ഞിരുന്നു. ഡല്‍ഹിയിലെ സൈനിക ആശുപത്രിയില്‍ വിശദപരിശോധനയ്ക്ക് വിധേയനായ അഭിനന്ദന്റെ ആരോഗ്യ നില തൃപ്തികരമാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."