അധികൃതരുടെ അനാസ്ഥ പാഴാകുന്നത് കുടിവെള്ളം
താമരശേരി: നാടും നഗരവും കുടിവെള്ളത്തിനായി നെട്ടോട്ടമോടുമ്പോള്‍ അധികൃതരുടെ അനാസ്ഥ കാരണം കുടിവെള്ളം പാഴാകുന്നു. വാട്ടര്‍ അതോറിറ്റിയുടെ കൊടുവള്ളി സെക്ഷനു കീഴിലെ വിവിധ പ്രദേശങ്ങളിലാണ് മാസങ്ങളായി പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നത്.
താമരശേരിയില്‍ കത്തീഡ്രല്‍ ജങ്ഷനില്‍ ദേശീയപാതയില്‍ ഓവു ചാല്‍ നിര്‍മിക്കാനായി ജെസിബി ഉപയോഗിച്ച് കുഴിയെടുത്തപ്പോഴാണ് പൈപ്പ് പൊട്ടിയത്. നാട്ടുകാര്‍ നിരന്തരം പരാതിപ്പെട്ടെങ്കിലും രണ്ടണ്ട് മാസമായി കുടിവെള്ളം പരന്നൊഴുകുന്നു.
കഴിഞ്ഞ ദിവസം പൈപ്പിന്റെ അറ്റകുറ്റപണി എന്ന പേരില്‍ പ്രവൃത്തി നടത്തി ടാറിംഗും നിര്‍വഹിച്ചു. ഇതോടെ വെള്ളത്തിന്റെ ഒഴുക്ക് തൊട്ടടുത്ത സ്ഥലത്തേക്കു മാറി കൂടുതല്‍ ശക്തിയില്‍ ഓടയിലേക്ക് ഒഴുകുകയാണ്. കുടിവെള്ളം പാഴാകുന്നതിനെതിരേ നാടെങ്ങും ബോധവല്‍ക്കരണ പരിപാടികള്‍ നടക്കുമ്പോഴാണ് കുടിവെള്ളം പാഴാകുന്നത്. താമരശേരി ടൗണില്‍ അരക്കിലോമീറ്ററിനുള്ളില്‍ മൂന്നിടത്ത് പൈപ്പ് പൊട്ടി വെള്ളം റോഡില്‍ പരന്നൊഴുകുന്നുണ്ട്. താഴെ പരപ്പന്‍പൊയിലില്‍ ദേശീയ പാതയോരത്ത് രണ്ടണ്ടിടത്തായി മാസങ്ങളായി കുടിവെള്ളം പരന്നൊഴുകുകയാണ്.
ദിനംപ്രതി റോഡിലൂടെയും ഓവുചാലിലൂടെയും ലക്ഷക്കണക്കിന് ലിറ്റര്‍ കുടിവെള്ളമാണ് പാഴാകുന്നത്.
എന്നാല്‍ റോഡിനടിയിലൂടെ പോകുന്ന പൈപ്പ് അറ്റകുറ്റപ്പണി നടത്താന്‍ ദേശീയപാത-പി.ഡബ്ല്യു.ഡി അധികൃതര്‍ അനുമതി നല്‍കുന്നില്ലെന്നാണ് വാട്ടര്‍ അതോറിറ്റി പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."